ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ അറിഞ്ഞോളൂ... സിന്‍ഡ്രോം എക്സ് പിന്നാലെയുണ്ട് !

ബുധന്‍, 8 നവം‌ബര്‍ 2017 (13:59 IST)
സ്ത്രീകള്‍ക്ക് എളുപ്പം ഹൃദ്രോഗം പിടിപെടില്ല എന്ന് ഡോക്ടര്‍മാര്‍പോലും കരുതിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ അവയെല്ലാം കാറ്റില്‍ പറത്തുന്നു. സിന്‍ഡ്രോം എക്സ് എന്ന രോഗാവസ്ഥ സ്ത്രീകളിലെ ഹൃദ്രോഗത്തെ ഒളിപ്പിച്ചു നിര്‍ത്തുന്നു എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. അതായത് സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടെങ്കില്‍ പോലും സാധാരണ എക്സ്റേ, ആഞ്ചിയോഗ്രാം പരിശോധനയില്‍ വെളിവാകില്ല.
 
സ്ത്രീകളില്‍ ചെറുധമനികളില്‍ ഉണ്ടാവുന്ന തടസ്സങ്ങളാണ് കണ്ടുപിടിക്കാന്‍ കഴിയാതെ പോവുന്നത്. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് കടുത്ത നെഞ്ചു വേദന അനുഭപ്പെടും. ഇത്തരം അവസ്ഥയെയാണ് ഗവേഷകര്‍ സിന്‍ഡ്രോം എക്സ് എന്ന പേരില്‍ വിളിക്കുന്നത്. നെഞ്ചുവേദന ചികിത്സകൊണ്ട് ഭേദമാക്കാനാവില്ല എന്നും ഗവേഷകര്‍ പറയുന്നു. ഇത് ഭാവിയില്‍ കടുത്ത ഹൃദ്രോഗത്തിന് വഴിവെക്കുമെന്നും പഠനത്തില്‍ പറയുന്നു.
 
ആര്‍ത്തവ വിരാമം വന്ന സ്ത്രീകളിലാണ് സിന്‍ഡ്രോം എക്സ് കൂടുതലായി കണ്ടുവരുന്നത്. ഈ വിഷമതയില്‍ നിന്ന് മുക്തി നേടാന്‍ പ്രതിരോധമുറകള്‍ തന്നെയാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. മൈക്രോ വാസ്കുലര്‍ പ്രശ്നങ്ങള്‍ ഉള്ള സ്ത്രീകള്‍ കൊഴുപ്പുള്ള ആഹാരങ്ങളോ ഗര്‍ഭനിരോധന ഗുളികകളോ കഴിക്കരുത്. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട് ആന്‍ഡ് ലംഗ് ബ്ളഡ് ഇന്‍സ്റ്റിറ്റൂട്ടാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍