മൂത്രത്തിന് കറുപ്പ് നിറമോ, ഈ രോഗത്തിനെതിരെ കരുതല്‍ വേണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ജൂലൈ 2023 (11:55 IST)
പാന്‍ക്രിയാസ് കാന്‍സര്‍ ഇന്ന് കൂടിവരുകയാണ്. ഇതിനെ നിശബ്ദ കൊലയാളിയെന്നും ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നുണ്ട്. സ്ത്രീകളില്‍ എട്ടാമത്തെ കോമണ്‍ കാന്‍സറാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. പുരുഷമാരില്‍ ഇത് പത്താം സ്ഥാനത്താണ്. 2020ല്‍ ലോകമെമ്പാടും ഏകദേശം 495773 രോഗികളാണ് ഉള്ളത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പാന്‍ക്രിയാസിലെ ട്യൂമര്‍ ലക്ഷണങ്ങള്‍ പുറപ്പെടുവിക്കാന്‍ 12 മുതല്‍ 15 വര്‍ഷം വേണ്ടിവരുമെന്നാണ്. പാന്‍ക്രിയാസ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഇവയാണ്
 
-ദഹനപ്രശ്‌നങ്ങള്‍, വിശപ്പില്ലായ്മ, മലബന്ധം
-മൂത്രത്തിലെ കറുപ്പ് നിറം
-ശരീരഭാരം കുറയല്‍
-പെട്ടെന്നുണ്ടായ പ്രമേഹം
-വയറുവേദന

അനുബന്ധ വാര്‍ത്തകള്‍

Next Article