Monkeypox in Kerala: കോവിഡ് പോലെ പടര്‍ന്നുപിടിക്കുമോ മങ്കിപോക്‌സ് ?

Webdunia
ശനി, 16 ജൂലൈ 2022 (10:00 IST)
Monkeypox Alert: യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്ക് കുരങ്ങുവസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 
 
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് കുരങ്ങുവസൂരിയുടേത്. എന്നാല്‍ കോവിഡ് പോലെ അതിവേഗം പടര്‍ന്നുപിടിക്കുമോ? ഇല്ല. രോഗിയുമായി വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് കുരങ്ങുവസൂരി പകരാന്‍ സാധ്യതയുള്ളത്. ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. സെക്‌സ് പോലെയുള്ള വളരെ അടുത്ത ശരീര സമ്പര്‍ക്കം മങ്കിപോക്‌സ് പടരാന്‍ കാരണമാകും. 
 
അന്തരീക്ഷത്തില്‍ കൂടിയോ മറ്റ് മാര്‍ഗങ്ങളില്‍ കൂടിയോ കുരങ്ങുവസൂരി പകരുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി പടര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article