ഒരാളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഫലനം പാദങ്ങളില്‍ ദര്‍ശിക്കാമെന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു. കാലം മാറിയതോടെ പാദസംരക്ഷണത്തിനു നൂതനമാര്‍ഗങ്ങള്‍ അവലംബിച്ചുതുടങ്ങി. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് പാദസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നത്.
ആണിരോഗം, തഴമ്പ്, പാദം വിണ്ടുകീറല്‍, നഖം ഉള്ളിലേയ്ക്ക് വളരുക ഇവയൊക്കെ പ്രധാന പ്രശ്നങ്ങളാണ്. അസ്വസ്ഥത തോന്നിപ്പിക്കുന്ന ഇറുകിയ ഷൂസുകള്‍ ഒഴിവാക്കണം.
ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് നടുവേദനയ്ക്കും മറ്റും കാരണമാവും. കാലുകള്‍ക്ക് വ്യായാമം നല്‍കാനും കാല്‍കഴുകിയശേഷം നന്നായി തുടയ്ക്കാനും ശ്രദ്ധിക്കണം.