പ്രാതലാണ് ഒരു ദിവസത്തെ പ്രധാന ഭക്ഷണമെന്നുള്ള കാര്യം അറിയാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കില്ല. ആരോഗ്യകരമായ രീതിയിലുള്ള പ്രഭാത ഭക്ഷണമാണ് ഒരു ദിവസം മുഴുവന്‍ നിങ്ങളെ നയിക്കുന്നതും ഊര്‍ജസ്വലമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സഹായിക്കുന്നതും. അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തില്‍ നാരുകള്‍ ധാരാളമടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഉത്തമമാണ്. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലാത്തതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണത്തിന് ഏറ്റവും ഉത്തമം.
ഡയറ്ററി ഫൈബര്‍ അടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ പ്രഭാത ഭക്ഷണത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ പരിണാമപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവയ്ക്കൊപ്പം പഞ്ചസാര ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഹാനികരവുമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പടക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ചോളം ഉള്‍പ്പെടെയുള്ള ധാന്യങ്ങളും പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.
ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ക്കും കായികാധ്വാനം ഏറെയുള്ളവര്‍ക്കും അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം, ഉണങ്ങിയ പഴങ്ങള്‍ എന്നിവയും പ്രഭാതഭക്ഷണത്തിനായി മാറ്റിവെയ്ക്കാം. ഊര്‍ജ്ജസ്വലതയോടെ ഒരു ദിവസം ആരംഭിക്കാന്‍ ഇത് ഏതൊരാള്‍ക്കും സഹായകമാണ്. പ്രഭാതഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് പാല്‍ കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. രാവിലെ പാല്‍ കുടിയ്ക്കുന്നത് കാത്സ്യം, പ്രോട്ടീന്‍ എന്നിവ ശരീരത്തിലെത്തുന്നതിന് സഹായിക്കും.