World Suicide Prevention Day 2023: ആത്മഹത്യാ പ്രവണത എങ്ങനെ പ്രതിരോധിക്കാം?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (11:53 IST)
നിങ്ങള്‍ക്ക് അറിയാവുന്നവരില്‍ ആര്‍ക്കെങ്കിലും ആത്മഹത്യാ പ്രവണത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നിങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുക, തുറന്നു സംസാരിക്കുക. അദ്ദേഹത്തിന് അടിയന്തിരമായി വിദഗ്ദ്ധ സഹായം നല്‍കാന്‍ ഉള്ള നടപടി എടുക്കുക. ഇത്തരത്തിലുള്ളവരെ ഒരു കാരണവശാലും ഒറ്റയ്ക്ക് ആവാന്‍ അനുവദിക്കരുത്. പലരും സംസാരിക്കാന്‍ വിമുഖത കാണിക്കും. ആത്മഹത്യയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ മടിക്കും. എന്നാല്‍ ആ വ്യക്തിയോട് ഉടനടി ആത്മഹത്യാ ചിന്തകളെപ്പറ്റി തുറന്നു സംസാരിക്കുകയും വികാര വിചാരങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
 
എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ആത്മഹത്യ ചെയ്യില്ലെന്ന് സത്യം ചെയ്യിക്കുക. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ഇത്തരക്കാര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനുള്ള ഇട നല്‍കരുത്. ആത്മഹത്യയ്ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ഒരു വസ്തുക്കളും ആത്മഹത്യാ പ്രവണതയുള്ള വ്യക്തിയ്ക്ക് ലഭിക്കത്തക്ക രീതിയില്‍ വീട്ടില്‍ അലക്ഷ്യമായി ഇടരുത്.
 
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവല്‍ക്കരിക്കുന്നതോ ആയ രീതിയില്‍ ഒരിക്കലും സംസാരിക്കാനോ ചിന്തകള്‍ പ്രചരിപ്പിക്കാനോ പാടില്ല. ആത്മഹത്യാ പ്രവണതയുള്ള എന്തെങ്കിലും ചിന്തകള്‍ നിങ്ങളുടെ മനസിലും ഉണ്ടെങ്കില്‍ അതെല്ലാം സ്വയം ഇല്ലാതാക്കി സ്വന്തം ജീവിതം സംരക്ഷിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article