ഇരിപ്പും കാന്‍സറും സ്ത്രീകളും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ ഒരു ബന്ധവും ഇല്ലെന്ന് നിങ്ങള്‍ പറയും. എന്നാല്‍ ഇന്ത്യൻ വംശജയായ അൽപാ പട്ടേല്‍ പറയുന്നത് സംഗതി അല്‍പ്പം കാര്യമാണെന്നാണ്. എന്തെന്നാല്‍ അധിക നേരം ഇരിക്കുന്ന സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലാണത്രെ. അതേസമയം എത്ര നേരം ഇരുന്നാലും ആണുങ്ങള്‍ക്ക് കാന്‍സര്‍ വരില്ലെന്നും അൽപാ പട്ടേല്‍ പറയുന്നു.
സ്ത്രീകളും പുരുഷൻമാരുമുൾപ്പെട്ട 146,000 ആളുകളില്‍ അല്പ നടത്തിയ പഠനത്തിലൂടെയാണ് ഈ ഞെട്ടിപ്പികുന്ന സത്യം പുറത്തുവന്നത്. അധിക നേരം ഇരിക്കുന്ന സ്ത്രീകളില്‍ സ്തനാർബുദവും അണ്ഡാശയത്തിൽ കാൻസറും വരാനുള്ള സാധ്യത പത്ത് ശതമാനമാണ് എന്നാണ് അല്പ കണ്ടെത്തിയിരിക്കുന്നത്. നീണ്ട നേരത്തെ യാത്രകൾ, കംപ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്ന സമയം, ജോലി എന്നിവയ്ക്കെല്ലാം വേണ്ടി സ്ത്രീകൾ ഒരു ദിവസത്തിലെ പകുതിയിലധികം സമയവും ഇരിക്കുന്നുണ്ട്. ശരീരത്തിന് നല്ല വ്യായാമം നൽകുന്നതാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള നല്ല മാർഗമെന്നും ഇവര്‍ പറയുന്നു.
വിനോദത്തിനായിട്ട് നീക്കിവയ്ക്കുന്ന ഈ സമയം കാൻസർ സാധ്യത വർധിപ്പിക്കുന്നുവെന്ന നിഗമനത്തിലേക്കാണ് അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ അൽപാ പട്ടേൽ എത്തിയത്. 1992നും 2009നും അയിൽ 18,555 പുരുഷൻമാരിലും 12,236 സ്ത്രീകളിലുമാണ് അമേരിക്കയിൽ കാൻസർ സ്ഥിരീകരിച്ചത്.