തലവേദനയും ഒരു കപ്പ് ചായയും!

ചൊവ്വ, 9 മെയ് 2017 (14:13 IST)
തലവേദനയും ഒരു കപ്പ് ചായയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചായകുടിക്കുക എന്നത് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. തുടർച്ചയായി ചായ കുടിക്കുന്നതും അമിതമായി ചായ കുടിക്കുന്നതുമൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിലും ചായകുടി പൂർണമായും ഒഴിവാക്കാനൊന്നും മലയാളികളെ കിട്ടില്ല. തലവേദന മിക്കവാറും പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. തലവേദന വന്നയുടനെ ഗുളികയെടുത്തു വിഴുങ്ങുന്നവരുണ്ട്. ഇതൊരു നല്ല പ്രവണതയല്ല. എപ്പോഴും മരുന്നു കഴിച്ചാല്‍ പിന്നീടിത് ഒരു ശീലമായി മാറും. തലവേദന മാറാനായി വീട്ടില്‍ത്തന്നെ ചെയ്യാവുന്ന നിരവധി പൊടിക്കൈകളുണ്ട്. 
 
തലവേദനയുളളപ്പോള്‍ ഒരു കപ്പ് മസാല ചായ കുടിക്കുന്നത് തലവേദന മാറാന്‍ നല്ലതാണ്. ചായ കുടിക്കുന്നത് തലച്ചോറിലെ സെല്ലുകള്‍ക്ക് പുതുജീവന്‍ നല്‍കും. ചായയുണ്ടാക്കുമ്പോള്‍ അതില്‍ ഒരു കഷ്ണം ഇഞ്ചിയും ഏലക്കായയും ഗ്രാമ്പൂവും ഇട്ടാല്‍ അത് ഉഗ്രനായി.  
 
പിരിമുറുക്കം കാരണമോ ജോലിക്കൂടുതല്‍ കാരണമോ തലവേദന വരാറുണ്ട്. ചെറുചൂടുള്ള എണ്ണയോ വെളിച്ചെണ്ണയോ തലയില്‍ മസാജ് ചെയ്യുന്നതാണ് ഇത് മാറാനുളള ഉത്തമമാര്‍ഗം. മദ്യപാനം കാരണം തലവേദന വരുന്നവരുണ്ട്. മദ്യം ശരീരത്തിലെ ജലാംശം വലിച്ചടുക്കുകയാണ് ചെയ്യുന്നത്. ഇതു മാറാനായി ധാരാളം വെളളം കുടിക്കുക. 
 
ശരീരശുദ്ധിക്കും ശരീരം ചൂടാകാതെ തണുപ്പ് നിലനിർത്തുന്നതിനും ഏലക്കാ ചായ കുടിക്കുന്നത് നല്ലതാണ്. തലവേദനയെ പമ്പ കടത്താനും ചായക്ക് കഴിയും. ശരീരത്തിന് ഉന്മേഷം നൽകാൻ കഴിയുന്നു എന്നതാണ് ചായയുടെ ഗുണം. 

വെബ്ദുനിയ വായിക്കുക