ദിവസം മുഴുവന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിര്‍വഹിക്കുന്നതിനു നിരവധി മാനസിക പ്രവര്‍ത്തനങ്ങളാണു തലച്ചോര്‍ കൈകാര്യം ചെയ്യുന്നത്. ഓര്‍മ, ഭാഷ, കാര്യനിര്‍വ്വഹണം, യുക്തിചിന്ത, ശ്രദ്ധ, കണക്കുകൂട്ടല്‍, ദൃശ്യപരവും സ്ഥലപരവുമായ ബന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുകള്‍, പെരുമാറ്റ രീതി, വ്യക്തിത്വം എന്നിവ ചില പ്രധാന മാനസിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. നമ്മള്‍ പലപ്പോഴും ഡിമെന്‍ഷ്യയെ ഓര്‍മയുമായി ബന്ധപ്പെട്ട പ്രശ്‌നവുമായി തുലനം ചെയ്യാറുണ്ട്. എന്നാല്‍, സാധാരണ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നു മാത്രമാണ് ഓര്‍മയുമായി ബന്ധപ്പെട്ട പ്രശ്നം.