അറിയാമോ ? ഈ കാര്യങ്ങളായിരിക്കും ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുക !

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (15:50 IST)
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ള ഒരു വാക്കാണ് ഫസ്റ്റ്‌നൈറ്റ്. ആദ്യരാത്രിയില്‍ വധുവരന്മാര്‍ എന്തെല്ലാമാണ് ചെയ്യുകയെന്ന ചോദ്യത്തിന്റെ അപ്രസക്തിയെക്കുറിച്ചു ചിന്തിയ്ക്കാന്‍ വരട്ടെ, കാരണം ഓരോ സ്ഥലത്തും ഇതിന് ചില വ്യത്യാസങ്ങളുമുണ്ട്. നിങ്ങള്‍ ചിന്തിയ്ക്കുന്ന ആ കാര്യമായിരിക്കില്ല എല്ലായിടത്തും നടക്കുക. ആദ്യരാത്രിയില്‍ തന്നെ ഇന്ത്യന്‍ വധൂവരന്മാര്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്നു നോക്കാം. 
 
വധൂവരന്മാരെ ശാരീരികമായി ക്ഷീണിപ്പിക്കുന്ന ഒന്നാണ് ഇന്ത്യയില്‍ പലയിടത്തും നടക്കുന്ന വിവാഹം. വിവാഹം നടക്കുന്നതിനു മുമ്പുള്ള ബഹളങ്ങളും ആചാരങ്ങളും വിവാഹശേഷമുള്ള സത്കാരങ്ങള്‍ എന്നിവയെല്ലാം വധൂവരന്മാരെ ക്ഷീണിപ്പിക്കും. അതുകൊണ്ടുതന്നെ ആദ്യരാത്രിയില്‍ ഉറങ്ങിത്തീര്‍ക്കുന്ന ഇന്ത്യക്കാരെ ഒരിക്കലും കുറ്റം പറയാനും കഴിയില്ല.
 
വിവാഹത്തിനു ലഭിച്ച സമ്മാനങ്ങളുടെ പൊതി അന്നുതന്നെ തുറക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറവല്ല. എന്തെല്ലാമായിരിക്കും അതിനുള്ളിലെന്ന ആകാംക്ഷയായിരിക്കും അതിനുപിന്നില്‍. അതുപോലെ  കല്യാണദിവസം തടന്ന കാര്യങ്ങളെക്കുറിച്ചും ഭക്ഷണം, അതിഥികള്‍ എന്നിവയെക്കുറിച്ചും ബന്ധുമിത്രാദികളെക്കുറിച്ചുമെല്ലാം ആദ്യരാത്രിയില്‍ തന്നെ ചര്‍ച്ച നടത്തുന്ന വധൂവരന്മാരും കുറവല്ല.  
 
വിവാഹത്തിന്റെ എല്ലാ ക്ഷീണവും മാറ്റാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് വിശാലമായി കുളിക്കുകയെന്നത് ഇന്ത്യയിലെ മിക്കവാറും വധുവരന്മാര്‍ ആദ്യരാത്രിയില്‍ ചെയ്യുന്ന ഒരു കാര്യംകൂടിയാണിത്. എങ്കിലും ആദ്യരാത്രിയെ കുറിച്ച് നിങ്ങള്‍ മനസില്‍ കരുതുന്നതൊന്നും നടക്കുന്നില്ലെന്ന് ഇതിനര്‍ത്ഥമില്ല. എങ്കിലും മുകളില്‍ പറഞ്ഞ പല കാര്യങ്ങളും ആദ്യരാത്രിയിലെ സംഭവവികാസങ്ങളില്‍ പെടുന്നവയാണെന്നാണ് വസ്തുത.
Next Article