ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനായി ഹൃദ്രോഗികള്‍ പതിവായി നടക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രമേഹം , തൈറോയ്ഡ് , ശരീരത്തിന്റെ മറ്റ് അവസ്ഥകള്‍ തുടങ്ങിയ ഘടകങ്ങളും ഹൃദയാരോഗ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിവസവും അരമണിക്കൂര്‍ എന്ന കണക്കില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും വിദഗ്ധര്‍ പറയുന്നു.
ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയ്ക്കാനും ഈ നടത്തത്തിലൂടെ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കി. ചടുല നടത്തം ശീലമാക്കുന്നത് എല്ലാ പേശികളെയും ഉണര്‍വുള്ളതാക്കുകയും ശരീരത്തിനു മുഴുവന്‍ വ്യായാമം ചെയ്യുന്ന ഫലം കിട്ടുകയും ചെയ്യും. മാത്രമല്ല രക്ത സമര്‍ദ്ദം, കോളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് എന്നിവ കുറയ്ക്കാനും ഇതിലൂടെ സഹായിക്കും.