കുട്ടികളില്‍ കാണുന്ന ടൈപ്പ് വണ്‍ പ്രമേഹം; നിസാരമായി കാണരുത്

രേണുക വേണു

ചൊവ്വ, 23 ജൂലൈ 2024 (20:40 IST)
Type 1 Diabetes

സന്തോഷവും ഒപ്പം വെല്ലുവിളികളും അതേസമയം വളര്‍ച്ചയിലേക്കുള്ള അതിരുകളില്ലാത്ത അവസരങ്ങളും നിറഞ്ഞതാണ് കുട്ടികളുടെ പരിപാലനം. അതേസമയം കുട്ടി ടൈപ്പ് വണ്‍ പ്രമേഹബാധിതനാണെന്ന് അറിയുന്നതോടെ ജീവിതത്തില്‍ ആശങ്കകള്‍ ഉയരുവാനാരംഭിക്കും. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ ഇന്‍സുലിന്‍ ഉല്‍പാദക കോശങ്ങളില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഏല്‍പ്പിക്കുന്ന ആഘാതത്താല്‍ തിരിച്ചറിയപ്പെടുന്ന ടൈപ്പ് വണ്‍ പ്രമേഹം, രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് നിരന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്.

ഇതോടൊപ്പം തന്നെ നിങ്ങളുടെ കുട്ടിക്ക് പൂര്‍ണവും ആരോഗ്യകരവുമായ ജീവിതം ഇതോടൊപ്പം നയിക്കാനാകുമെന്ന് തിരിച്ചറിയുന്നതും വളരെ നിര്‍ണായകമാണ്. കുട്ടിയുടെ മൊത്തത്തിലുള്ള സൗഖ്യം ലക്ഷ്യമാക്കി വ്യായാമം അടക്കമുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വിവിധ തലങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുകയാണ് പ്രധാനം.
 
''ടൈപ്പ് വണ്‍ പ്രമേഹബാധിതനായ കുട്ടിയുടെ ദൈനംദിന ജീവിതത്തില്‍ വ്യായാമം ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനും മൊത്തത്തിലുള്ള സൗഖ്യത്തിനും വളരെ പ്രധാനമാണ്. 30 മിനിറ്റ് വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാകുന്നതിനോടൊപ്പം അവരുടെ ഇന്‍സുലിന്‍ ക്ഷമത വര്‍ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിക്കും വഴിയൊരുക്കും.

പ്രമേഹ പരിപാലനത്തിലെ നൂതന രീതികള്‍ പ്രയോജനപ്പെടുത്തുന്നതും കുട്ടിയുടെ ജീവിതം ആയാസരഹിതമാക്കും. ഉദാഹരണത്തിന് ഗ്ലൂക്കോസിന്റെ അളവ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനുള്ള കണ്‍ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സി.ജി.എം) ഉപകരണങ്ങള്‍ രക്ഷിതാക്കള്‍ക്ക് പ്രയോജനപ്പെടുത്താനാകും. ഭക്ഷണം, വ്യായാമം, ഇന്‍സുലിന്‍ മരുന്നുകള്‍ എന്നിവയോടുള്ള പ്രതികരണം സംബന്ധിച്ച അതത് സമയത്തെ - റിയല്‍ ടൈം ഡാറ്റയാണ് ഈ ഉപകരണം ലഭ്യമാക്കുക.'' - കൊച്ചി വൈറ്റില ഡയബറ്റിസ് ആന്റ് ലൈഫ് സ്റ്റൈല്‍ ഡിസീസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കണ്‍സള്‍ട്ടന്റ് ഡയബറ്റോളജിസ്റ്റായ ഡോ. ജോണി കണ്ണമ്പിള്ളി ചൂണ്ടിക്കാട്ടുന്നു.
 
''പ്രമേഹം നിയന്ത്രണത്തിലാക്കുകയെന്നത് ആരെ സംബന്ധിച്ചിടത്തോളവും വെല്ലുവിളിയായേക്കാം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളാണ് ഇതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത്. അവരെ ശാക്തീകരിക്കുകന്നതിനും പ്രമേഹ രോഗ നിയന്ത്രണം ഏറ്റവും കുറവ് സങ്കീര്‍ണമാക്കുന്നതിനും സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയുള്ള സി.ജി.എം പോലെയുള്ള ഉപകരണങ്ങള്‍ ഏറെ പ്രയോജനപ്രദമാണ്. മിനിമലി ഇന്‍വേസീവും അതേസമയം വേദനാരഹിതമായി കുട്ടിയുടെ ഗ്ലൂക്കോസ് തോത് വിലയിരുത്താന്‍ സഹായിക്കുന്നതുമാണ് ഈ ഉപകരണം. സ്മാര്‍ട് ഫോണുമായി ഏകോപിപ്പിക്കുന്ന ഡിജിറ്റല്‍ കണക്ഷനിലൂടെ മാതാപിതാക്കള്‍ക്ക് അതത് സമയങ്ങളില്‍ ഡാറ്റയും വിഷ്വല്‍ ഗ്രാഫുകളും കണ്ട് ആയാസരഹിതമായി ഗ്ലൂക്കോസ് തോതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കാനാകും. ഗ്ലൂക്കോസ് തോതിന് അനുസൃതമായി കൃത്യമായ അളവില്‍ ഇ9സുലി9 ഡോസ് നിര്‍ണയിക്കാ9 വഴിയൊരുക്കുന്ന ഈ ഉപകരണം അവരുടെ ഉത്കണ്ഠയ്ക്ക് വലിയൊരളവു വരെ പരിഹാരമാകുകയും കൂടുതല്‍ ആത്മവിശ്വാസം ഉറപ്പാക്കുകയും ചെയ്യുന്നു.'' ആബട്ട് ഡയബറ്റിസ് കെയര്‍ എമര്‍ജിംഗ് ഏഷ്യ ആന്റ് ഇന്ത്യയുടെ മെഡിക്കല്‍ അഫയേഴ്സ് ഹെഡ് ഡോ പ്രശാന്ത് സുബ്രഹ്‌മണ്യം കൂട്ടിച്ചേര്‍ക്കുന്നു,
 
ഇന്നത്തെ പ്ലഗ്ഡ് ഇന്‍ ലോകത്ത് കുട്ടികളുടെ ദൈനംദിന ജീവിതത്തിലേക്ക് വ്യായാമം ഇഴ ചേര്‍ക്കുക ശ്രമകരമാണ്. ഭാഗ്യവശാല്‍ ചുവടെ കൊടുത്തിരിക്കുന്ന നാല് ഘടകങ്ങളോട് കൂടിയ ഗെയിം പ്ലാന്‍ ഒരേസമയം നിങ്ങളുടെ കുട്ടിയുടെ ചലനാത്മകതയും അതേസമയം ആരോഗ്യവും ഉറപ്പാക്കാം സഹായിക്കും.
 
സജീവമായിരിക്കാന്‍ ഫണ്‍ ആക്ടിവിറ്റികള്‍
 
കുട്ടികളെ സജീവമാക്കാനുള്ള എളുപ്പവഴി അവര്‍ക്ക് ഇഷ്ടമുള്ള വ്യായാമ രീതികള്‍ കണ്ടെത്തുകയാണ്. ടീം സ്പോര്‍ട്സ് ഇതിനൊരു മാര്‍ഗമാണ്. സൈക്കിളിംഗ്, ഡാന്‍സിംഗ്, ക്രിക്കറ്റ്, ഖോഖോ, കബഡി എന്നിവ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം കളിക്കാന്‍ അവരെ പ്രേരിപ്പിക്കാം. ഒറ്റപ്പെട്ടതായി അവര്‍ക്ക് തോന്നാതിരിക്കുന്നതിനും അസുഖം മൂലമാണ് വ്യായാമമെന്ന തോന്നല്‍ ഒഴിവാക്കുന്നതിനും ഇതൊരു കുടുംബകാര്യമാക്കുക. പരസ്പരബന്ധം പുലര്‍ത്തിയുള്ള ആരോഗ്യജീവിതം രസകരമായ അനുഭവമാകും. മതിയായ ഉറക്കവും വിശ്രമവും ടൈപ്പ് വണ്‍ പ്രമേഹബാധിതര്‍ക്ക് അത്യാവശ്യമാണെന്നതും ഓര്‍മയിലിരിക്കട്ടെ.
 
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുക
 
ഓടുന്നതിനും കളിക്കുന്നതിനുമായി ഷൂസ് ധരിക്കുന്നതിനു മുമ്പേ ഗ്ലൂക്കോസ് തോത് പരിശോധിക്കണം. ഇത് അടുത്ത ഡോസ് ഇന്‍സുലിന്‍ എപ്പോള്‍ എടുക്കണമെന്നത് സംബന്ധിച്ച് ധാരണ നല്‍കും. ഫ്രീ സ്റ്റൈല്‍ ലിബ്രെ പോലുള്ള കണ്‍ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസുകള്‍ ഉപയോഗിച്ച് ഇത് സുഗമമായി ചെയ്യാനാകും. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്ന ഊ ഉപകരണം കൃത്യമായ റീഡിംഗുകള്‍ നല്‍കും. ഓരോ ഘട്ടത്തിലെയും പ്രവര്‍ത്തനങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റ് പെരുമാറ്റങ്ങളും ഉളവാകുന്ന ആഘാതങ്ങള്‍ ഇതില്‍ വിലയിരുത്താനാകും. അതുവഴി ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാനും ഗ്ലൂക്കോസ് തോത് കൂടുതല്‍ സമയവും 70-180 mg/dL എന്ന അളവില്‍ നിലനിര്‍ത്താനും കഴിയും.
 
കരുതുക ലഘുഭക്ഷണം
 
വ്യായാമത്തിന് മുന്നോടിയായി ഗ്രനോള ബാര്‍ പോലെ 15 ഗ്രാം വരുന്ന കാര്‍ബോഹൈഡ്രേറ്റ്, പ്രത്യേകിച്ചും അവരുടെ ഗ്ലൂക്കോസ് തോത് 100 mg/Dlന് കീഴിലാണെങ്കില്‍ എടുക്കാവുന്നതാണ്. നിങ്ങളുടെ കുട്ടി 30 മിനിറ്റിലേറെ തുടര്‍ച്ചയായി സജീവമാകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇത് പ്രധാനമാണ്. എന്നിരുന്നാലും ചിലപ്പോഴൊക്കെ ഇതു കൊണ്ട് മാത്രം ഗ്ലൂക്കോസ് തോത് താഴുന്നത് തടയനാകില്ല. വ്യായാമത്തില്‍ അല്ലാത്തപ്പോഴും സ്നാക്ക് കിറ്റ് കരുതുന്നതാണ് പരിഹാരം. പ്രത്യേകിച്ചും എപ്പോഴാണ് സജീവമാകേണ്ടതെന്ന് മുന്‍കൂട്ടി അറിയാതിരിക്കുമ്പോള്‍.
 
ഡയബറ്റിസ് ജേണല്‍
 
എല്ലായ്‌പ്പോഴും എല്ലാം ശരിയാകണമെന്നില്ല, അതു സാരമില്ല. ഓരോ അനുഭവവും പാഠമാക്കുകയാണ് പ്രധാനം. അതായത് നിങ്ങളുടെ കുട്ടിയുടെ ഗ്ലൂക്കോസ് തോത് വിവിധ തരത്തിലുള്ള ഭക്ഷണങ്ങളോടും ശാരീരികമായ പ്രവര്‍ത്തനങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു. പ്രത്യേകിച്ചും പുതിയൊരു വ്യായാമ ശൈലി ആരംഭിക്കുമ്പോള്‍ ഇത് നിരന്തരമായി നിരീക്ഷിക്കണം. ഗ്ലൂക്കോസിന്റെ തോത്, കഴിക്കുന്ന ഭക്ഷണം, വ്യായാമം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഇത്തരത്തില്‍ അനുയോജ്യമായതും അല്ലാത്തതും കണ്ടെത്തിയുള്ള ഗെയിംപ്ലാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയും. ലഘുഭക്ഷണ സമയത്തില്‍ മാറ്റം വരുത്തണോ, രാവിലെയുള്ള നടത്തം വൈകുന്നേരത്തേക്ക് മാറ്റണോ തുടങ്ങിയ തീരുമാനങ്ങളെടുക്കാം. മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പും, നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിലും ഡോക്ടറെ ബന്ധപ്പെടാന്‍ മറക്കരുത്.
 
ടൈപ്പ് വണ്‍ പ്രമേഹം കുട്ടികളെ പരിമിതപ്പെടുത്തുന്നില്ല എന്നോര്‍ക്കുക. ഇത്തരത്തിലുള്ള നടപടികളിലൂടെ അവരുടെ ജീവിതം സജീവമാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും നിങ്ങള്‍ക്ക് കഴിയും. അങ്ങനെ മൊത്തം കുടുംബവും സജീവമാകുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍