അഭിപ്രായ വ്യത്യാസങ്ങളും വാദങ്ങളും ആരോഗ്യകരമായ എല്ലാ ബന്ധങ്ങളുടെയും ഭാഗമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ ഒരു ബന്ധവും നിലനിൽക്കില്ല. എന്നാല്‍ വിവാഹിതരായ ദമ്പതികളാണ് മറ്റുള്ളവരേക്കാൾ കൂടുതൽ അവരുടെ ജീവിതത്തിലെ ചില കാര്യങ്ങൾ വാദിക്കാറുള്ളതെന്നാണ് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
പങ്കാളികള്‍ തമ്മില്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടാറുണ്ട്. ഇത് നിയന്ത്രിക്കുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ദേഷ്യം വരുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍ നിങളുടെ ആ മാനസികാവസ്ഥ ഒരു പക്ഷേ പങ്കാളിക്ക് മനസിലാകണം എന്നില്ല. ഇത്തരം അവസ്ഥയില്‍ പങ്കാളിയോട് ദേഷ്യപ്പെടുന്നതിനു മുമ്പ് നിങ്ങളുടെ വികാരങ്ങളെ കുറിച്ച് സംസാരിക്കുക.
പങ്കാളികള്‍ തമ്മില്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്. ഇത് അനാവശ്യമായ വഴക്കിലേക്കും വാദപ്രതിവാദങ്ങളിലേക്കും നയിക്കും. അതുപോലെ പരസ്പരം അഭിനന്ദിക്കാന്‍ ശ്രമിക്കുക, അംഗീകരിയ്ക്കുകയും ചെയ്യുക. ഇതു ദാമ്പത്യത്തിന് ഊര്‍ജം പകരും. ക്ഷമിയ്ക്കുക, മറക്കുക, കഴിഞ്ഞതു കഴിഞ്ഞു എന്ന ചിന്ത മനസില്‍ വരുത്തുക. ആശയവിനിമയവും സത്യസന്ധതയും ഉള്ളു തുറന്ന സംസാരവും പെരുമാറ്റവും സമയം ചെലവഴിയ്ക്കലും പ്രധാനമാണ്.
വഴക്ക് ഒരു കാരണവശാലും കിടപ്പുമുറിയിലേയ്‌ക്കെത്തിക്കരുത്. അതുപോലെ ഒരു രാത്രിക്കപ്പുറം പോകാനും പാടില്ല. ഞാനാണ് വലുതെന്ന ഭാവം വച്ചു പുലര്‍ത്തരുത്. ഇത് ദാമ്പത്യത്തെ വളരെ അപകടകരമായ അവസ്ഥയിലേക്കെത്തിക്കും. പങ്കാളികള്‍ പരസ്പരം പൂര്‍ണമായി വിശ്വസിയ്ക്കുക. അവിശ്വാസം ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.
അതുപോലെ ദാമ്പത്യ ബന്ധത്തില്‍ വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണ്‍. ഇതില്‍ കൈ കടത്താന്‍ ശ്രമിക്കരുത്. രണ്ട്പേരും ഇരു വ്യക്തിത്വമാണെന്ന സത്യം അംഗീകരിക്കണം. അടിസ്ഥാനപരമായി ഒരാളെ മാറ്റാന്‍ ഒരു കാരണവശാലും ശ്രമിക്കരുത്. പരസ്പര ബഹുമാനം ദാമ്പത്യവിജയത്തില്‍ പ്രധാനമാണ്. അതുപോലെ പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്നതും ഈ അവസ്ഥയ്ക്ക് പ്രതിവിധിയാണ്.