സൂര്യകാന്തി വിത്തുകൾ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. വിറ്റാമിൻ ഇ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ, നാരുകൾ, ഫോളേറ്റ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ചർമ്മത്തിന് തിളക്കം നൽകാനും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സൂര്യകാന്തി വിത്തുകളുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
* ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
* ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും
* രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
* വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം തുടങ്ങിയവ അടങ്ങിയിരിക്കുന്നു
* ചർമ്മത്തിന് തിളക്കം നൽകുന്നു
* വിറ്റാമിൻ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ചർമ്മത്തെ യുവത്വത്തോടെ നിലനിർത്തും