എന്താണ് തൈറോയ്ഡ് തലവേദന? എങ്ങനെ നിയന്ത്രിക്കാം

നിഹാരിക കെ.എസ്

തിങ്കള്‍, 26 മെയ് 2025 (13:20 IST)
പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. തൈറോയ്ഡ് ഗ്രന്ഥികൾ പ്രവർത്തനരഹിതമാവുകയോ അമിതമായി പ്രവർത്തിക്കുന്നതു മൂലമോ ഉണ്ടാകുന്ന തകരാറുകൾ ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കാം. ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസമാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കുക. എന്നാൽ അധികം ആരും ശ്രദ്ധിക്കാത്ത മറ്റൊരു ലക്ഷണമാണ് തലവേദന. മൈഗ്രെയിൻ സമാനമായ വേദന ആയതിനാൽ അതാണെന്ന് പലരും കരുതും. തൈറോയ്ഡ് പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന തലവേദനയെ തൈറോയ്ഡ് തലവേദനയെന്നാണ് വിളിക്കുന്നത്. 
 
തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ് തൈറോയ്ഡ് തലവേദന. മിക്കവാരും ഹൈപ്പോതൈറോയിഡിസത്തിന്റെ ഭാ​ഗമായാണ് ഇത് ഉണ്ടാവുക. ചില സന്ദർഭങ്ങളിൽ ഹൈപ്പർതൈറോയിഡിസം ഉള്ളവർക്കും തലവേദന ഉണ്ടാകാം. തൈറോയ്ഡിന്റെ പ്രധാന ലക്ഷണമായി തലവേദനയെ കണക്കാക്കാറില്ലെങ്കിലും ന്യൂറോളജിക്കൽ പ്രവർത്തനം, രക്തസമ്മർദം, ശരീരവീക്കം എന്നിവയെ ബാധിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥ കാരണം തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലർക്ക് ദിവസവും ഈ വേദന ഉണ്ടാകും.
 
തലയിൽ മങ്ങിയതോ, സമ്മർദം പോലെയോ വിങ്ങുന്ന പോലെയോയുള്ള വേദനയാണിത്. അരമണിക്കൂർ വരെയോ ദിവസങ്ങളോളം നീണ്ടു നിൽക്കുകയോ ചെയ്യാം. മൈഗ്രെയിൻ പോലുള്ള അവസ്ഥയായി അനുഭവപ്പെടും. ഹൈപ്പോ-തൈറോയ്ഡിസവും ഹൈപ്പർ-തൈയ്റോഡിസവും തലവേദനയ്ക്ക് കാരണമാകാം. ഇത് മാറാൻ ചെയ്യേണ്ടത് എന്ത്? 
 
* വിശ്രമം ആണ് അത്യാവശ്യം
 
* തൈറോയ്ഡ് തലവേദനയുണ്ടായാൽ ശാന്തമായ മുറിയിൽ വിശ്രമിക്കണം  
 
* മുട്ട, പാലുൽപ്പന്നങ്ങൾ, ട്യൂണ എന്നിവ കഴിക്കണം
 
* ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക
 
* യോഗ, ധ്യാനം, പാട്ട് കേൾക്കുന്നത്, വ്യായാമം എന്നിവ തലവേദന കുറയ്ക്കും
 
* സമ്മർദം ഒഴിവാക്കുക
 
* നന്നായി ഉറങ്ങാൻ ശ്രമിക്കുക
 
* ധാരാളം വെള്ളം കുടിക്കുക  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍