നിങ്ങളുടെ കുട്ടിയുടെ തൈറോയ്ഡ് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടോ? തൈറോയ്ഡ് പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയുക എന്നത് പ്രധാനമാണ്. നിങ്ങളുടെ കുട്ടിയുടെ തൈറോയ്ഡ് ആരോഗ്യം ഉറപ്പാക്കുന്നത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. തൈറോയ്ഡ് പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയുന്നത് സങ്കീര്‍ണതകള്‍ തടയാനും അവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമാകും.
മെറ്റബോളിസത്തെ നിയന്ത്രിക്കുക, ഊര്‍ജനില നിലനിര്‍ത്തുക, മൊത്തത്തിലുള്ള വളര്‍ച്ചയെ പിന്തുണയ്ക്കുക എന്നിവയുള്‍പ്പെടെ വിവിധ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് തൈറോയ്ഡ് ഹോര്‍മോണിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ജന്മനാ അല്ലെങ്കില്‍ പിന്നീട് ഉണ്ടാകുന്നതുമാകാം. കുട്ടികളിലെ തൈറോയ്ഡ് നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അതു കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കുട്ടികളില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പെട്ടെന്നുണ്ടാകുന്ന ഭാരകൂടുതലോ ഭാരക്കുറവോ ഇതിന്റെ ഒരു ലക്ഷണമാകാം.
ഭയങ്കരമായ ക്ഷീണം തീരെ ഊര്‍ജ്ജസ്വലര്‍ അല്ലായിരിക്കുക എന്നിവയും ഇതിന്റെ ലക്ഷണമാണ്. വരണ്ട ചര്‍മം, മുടികൊഴിച്ചില്‍, വിശപ്പില്ലായ്മ, മൂഡ് സ്വിംഗ്‌സ്, മന്ദഗതിയിലുള്ള വളര്‍ച്ചയും കുട്ടികളുടെ ശാരീരിക മാനസിക വികാസവും എന്നിവയൊക്കെ തൈറോഡ് രോഗത്തിന്റെ ലക്ഷണങ്ങളാകാം.