ടെന്‍‌ഷനും സമ്മര്‍ദ്ദവും അലട്ടുന്നുണ്ടോ ?; അന്തരഫലം ഇതായിരിക്കും

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (20:38 IST)
യുവതി - യുവാക്കളില്‍ അമിത ടെന്‍‌ഷനും സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു വരുകയാണ്. ജീവിത ശൈലിയും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളുമാണ് പലരെയും അലട്ടുന്നത്. കുടുംബത്തിലെ ചെറിയ കര്യങ്ങള്‍ പോലും ഭൂരിഭാഗം പേരെയും മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുത്തുന്നുണ്ട്.

മധ്യവയസിലെ ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമിത ടെന്‍‌ഷന്‍, സ്‌ട്രെസ്, സമ്മര്‍ദ്ദം എന്നിവ ഓർമക്കുറവിനും തലച്ചോറിന്റെ വലുപ്പക്കുറവിനും കാരണമായേക്കാമെന്നു പഠനം പറയുന്നത്.

തിരക്കു പിടിച്ച ജീവിതത്തില്‍ ആവശ്യത്തിന് ഉറക്കം, ശരിയായ വ്യായാമം, ചിട്ടയായ ഭക്ഷണ ക്രമം എന്നിവ ആവശ്യമാണെങ്കിലും ഭൂരിഭാഗം പേരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതാണ് അമിത ടെന്‍‌ഷനും സമ്മര്‍ദ്ദത്തിനും കാരണമാകുന്നത്.

ഈ അവസ്ഥ മധ്യവയസിലുള്ള 70% ശതമാനം ആളുകളെയും ബാധിക്കുന്നുണ്ട്. മനസിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുകയുമാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് ശരീരത്തില്‍ കൂടുന്നതു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും പഠനം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article