മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഫ്രൂട്ട്‌സുകളില്‍ ഒന്നാണ് ഓറഞ്ച്. അതേസമയം തോന്നിയ സമയത്തെല്ലാം ഓറഞ്ച് കഴിക്കാം എന്നത് തെറ്റായ ധാരണയാണ്. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഫ്രൂട്ട് ആണെങ്കിലും ഓറഞ്ച് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
രാവിലെ വെറും വയറ്റില്‍ ഒരിക്കലും ഓറഞ്ച് കഴിക്കരുത്
ഓറഞ്ച് ഒരു സിട്രസ് പഴം ആയതിനാല്‍ പി.എച്ച് ലെവല്‍ കുറവാണ്
വെറും വയറ്റില്‍ ഓറഞ്ച് കഴിച്ചാല്‍ അസിഡിറ്റിക്ക് കാരണമാകും
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി ഓറഞ്ച് കഴിക്കുന്നത് മെറ്റാബോളിസത്തെ ത്വരിത ഗതിയില്‍ ആക്കും
രാത്രി കിടക്കുന്നതിനു മുന്‍പ് ഓറഞ്ച് കഴിക്കുന്നതും ഒഴിവാക്കണം
ഗ്യാസ് ട്രബിള്‍, നെഞ്ചെരിച്ചല്‍, ഉറക്കക്കുറവ് എന്നിവയ്ക്ക് ഓറഞ്ച് കാരണാകും
രാത്രി അമിതമായി ഓറഞ്ച് കഴിച്ചു കിടക്കുമ്പോള്‍ ചിലരില്‍ വയറിനു അസ്വസ്ഥത തോന്നും
പ്രഭാത ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം ഓറഞ്ച് അടക്കമുള്ള സിട്രസ് പഴങ്ങള്‍ കഴിക്കാവുന്നതാണ്
ഓറഞ്ച് അമിതമായി കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിനു ആവശ്യമുള്ളതില്‍ അധികം ഫൈബര്‍ എത്തുന്നു
അസിഡിക് അംശമുള്ളതിനാല്‍ ദിവസത്തില്‍ ഒരു ഓറഞ്ച് തന്നെ ധാരാളം