കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ തോന്നിയ പോലെ തുള്ളിമരുന്ന് ഒഴിക്കരുത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഉള്ള തുള്ളിമരുന്ന് മാത്രം ഒഴിക്കുക. കണ്ണിനുള്ളില്‍ നീറ്റലും പുകച്ചിലും തോന്നുന്ന വിധത്തില്‍ ഉള്ള വീര്യം കൂടിയ തുള്ളിമരുന്നുകള്‍ ഉപയോഗിക്കരുത്. ശുദ്ധജലത്തില്‍ കണ്ണുകള്‍ കഴുകാവുന്നതാണ്. അല്‍പ്പ നേരം ശുദ്ധജലത്തില്‍ കണ്ണുകള്‍ താഴ്ത്തിവയ്ക്കുന്നതും നല്ലതാണ്. വൃത്തിയുള്ള തുണി ശുദ്ധജലത്തില്‍ മുക്കിയെടുത്ത് കണ്ണുകള്‍ അടച്ച ശേഷം നന്നായി തുടയ്ക്കുക. കണ്ണില്‍ എന്തെങ്കിലും തടയുന്നതായി തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം.