എല്ലാം തകിടം മറിയുന്ന അവസ്ഥയിലാ‍ണോ നിങ്ങള്‍ ? ആ ചിന്താഗതിയാണ് എല്ലാത്തിനും കാരണം !

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (16:26 IST)
ഒരു വ്യക്തിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മനസിന് വലിയ പ്രാധാന്യമുണ്ട്.  മനോനില ശരിയല്ലെങ്കില്‍ അത് പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്നു. മനസിനെ ശരിയായ രീതിയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത് വളരെ നല്ലതാണ്. അതിനായി പല എളുപ്പവഴികളുമുണ്ട്.
 
നമ്മുടെ വികാരങ്ങളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്നത്‌ മാനസികാവസ്ഥയാണ്‌. മാനസികാവസ്ഥ ശരിയായ രീതിയില്‍ കൊണ്ട് വരാന്‍ ആദ്യമായി പോസിറ്റീവ് ചിന്തകളെ മനസിലേക്ക് കൊണ്ട് വരണം. ദിവസാരംഭം തന്നെ അത്തരത്തിലുള്ള ഒരു തീരുമാനം ഉണ്ടായാല്‍ മാനസിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്ത് ചെറിയ കാര്യമാണെങ്കിലും അതില്‍ ശ്രദ്ധകേന്ദ്രീകരികുന്നത് വളരെ നല്ലതാണ്.
 
നമ്മുക്കുണ്ടാകുന്ന മോശമായ സാഹചര്യങ്ങളെ പോസിറ്റീവായോ തമാശയായോ കാണാന്‍ ശ്രമിക്കുന്നത് വളരെ നല്ലതാണ്. നേരിടേണ്ടി വരുന്ന പരജയങ്ങള്‍ ഓര്‍ത്ത് വിഷമിക്കാതെ അതിനെ പോസിറ്റീവ് ചിന്തയാക്കി മാറ്റാന്‍ സാധിച്ചുവെങ്കില്‍ നിങ്ങളുടെ മാനസികാവസ്ഥാ ശരിയാണെന്ന് പറയാം. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ അതിലെ നെഗറ്റീവും പോസിറ്റീവും തിരിച്ചറിയാന്‍ കഴിയണം. പോസിറ്റീവ് ചിന്താഗതിയുള്ള ആള്‍ക്കാരുമായി കൂട്ട് കൂടുന്നത് മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സഹായിക്കും. 
Next Article