ആകർഷകമായ വ്യക്തിത്വം നേടുന്നത് എത്ര എളുപ്പം !

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2016 (16:21 IST)
പുകഴ്ത്ത‌ൽ ഇഷ്‌ടമില്ലാത്ത വ്യക്തികളുണ്ടാകില്ല. എന്നാല്‍, പുകഴ്ത്തല്‍ ലഭിക്കണമെങ്കില്‍ നല്ല വ്യക്തിത്വം ഉണ്ടായിരിക്കണം. ആകർഷകമായ വ്യക്തിത്വം സ്വന്തമാക്കുന്നത് നമ്മുടെ കഴിവ് മാത്രമാണ്. പെരുമാറ്റം, ചിന്താരീതി, സ്വഭാവം ഇതെല്ലാം തെളിയിക്കുന്നത് ഒരാളുടെ വ്യക്തിത്വത്തെയാണ്. നാം എങ്ങനെയെന്ന് മറ്റൊരാൾ തിരിച്ചറിയുന്നതും അതുകൊണ്ടു തന്നെ. നല്ല വ്യക്തിത്വമുണ്ടാകാൻ ചില കാര്യങ്ങ‌ൾ ശ്രദ്ധിച്ചാൽ മതി. 
 
1. കണ്ണുകളിൽ നോക്കി സംസാരിക്കുക 
 
ലളിതമാണ്, എന്നാൽ സങ്കീർണവും, അതാണ് കണ്ണുകൾ. ആദ്യ കാഴ്ചയിൽ തന്നെ ചിലരെ ഇഷ്ടപ്പെടും. അതിന്റെ പ്രധാനകാരണം കണ്ണുകളാണ്. സംസാരിക്കുമ്പോൾ കണ്ണുകളിൽ നോക്കി സംസാരിക്കുക. നിങ്ങളുടെ സത്യസന്ധതയാണ് ഇവിടെ മനസ്സിലാകുന്നത്. ഒപ്പം ആത്മവിശ്വാസവും. ഇതു രണ്ടുമുണ്ടെങ്കിൽ നിങ്ങ‌ൾക്ക് എവിടെയും പിടിച്ച് നിൽക്കാൻ സാധിക്കും.
 
2. മൊബൈൽ സ്വർഗത്തിലെ കട്ടുറുമ്പാകാതിരിക്കാൻ ശ്രദ്ധിക്കുക
 
ഒരാളുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ മൊബൈൽ ശബ്‌ദിച്ചാൽ കഴിവതും ഒഴിവാക്കുക. പകുതിക്ക് വെച്ച് സംസാരം നിർത്താതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ എല്ലാവരും ഉള്ളപ്പോൾ മൊബൈലിൽ ക‌ളിച്ച് കൊണ്ടിരിക്കരുത്. അത് നിങ്ങ‌‌‌ളുടെ വ്യക്തിത്വത്തെ ബാധിക്കും. 
 
3. പുഞ്ചിരിക്കുക
 
എപ്പോഴും പുഞ്ചിരിക്കുക. ചിരിയാണ് ഒരാളുടെ സൗന്ദ‌ര്യം. ആത്മവിശ്വാസത്തോടു കൂടി പുഞ്ചിരിക്കുക. നല്ല വ്യക്തി, നല്ല സ്വഭാവമുള്ളയാൾ എന്ന് കേൾക്കണമെങ്കിൽ എല്ലാവരോടും എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കാൻ ശ്രമിക്കുക. ചിരി പരസ്പരം പോസിറ്റീവ് എനർജി കൈമാറുന്നു.
 
4. ഹസ്തദാനം നൽകുക
 
ഹസ്തദാനത്തിലൂടെ പരസ്പരം മനസ്സിലാക്കാൻ സാധിക്കും എന്നു പണ്ടുള്ളവർ പറയാറുണ്ട്. ആദ്യകൂടിക്കാഴ്ചയിൽ ഹസ്തദാനം നൽകുന്നതിലൂടെ വ്യക്തിയുടെ സ്വഭാവം തിരിച്ചറിയാൻ കഴിയും. വളരെ പതുക്കയോ കടുപ്പത്തിലോ അല്ലാതെ, ജീവിതത്തിൽ ഓർത്തിരിക്കാൻ കഴിയുന്ന രീതിയിൽ ഹസ്തദാനം നൽകുക. ബന്ധം ദൃഡമായിരിക്കാൻ സഹായിക്കും.
 
6. നല്ലൊരു കേൾവിക്കാരനാകുക
 
നല്ലൊരു കേൾവിക്കാരനാകുക. മറ്റുള്ളവര്‍ സംസാരിക്കുന്നത് കൂടു‌ത‌ൽ കേൾക്കുക. മറ്റുള്ളവരുടെ മനസ്സിൽ നല്ലൊരു സ്ഥാനം നേടാൻ ഇത് സഹായിക്കും.
 
7. കേട്ടാല്‍ മാത്രം പോരാ, മറുപടിയും നല്കണം
 
പറയുന്നത് കേട്ടാൽ മാത്രം പോര, അഭിപ്രായവും ആകാം. കേ‌ൾക്കുക, ചിന്തിക്കുക, മറുപടി നൽകുക, അഭിപ്രായങ്ങ‌ൾ പങ്കു വെയ്ക്കുക തുടങ്ങിയവയെല്ലാം ഒരു നല്ല കേൾവിക്കാരന്റെ കടമയാണ്. സംസാരത്തിനു ശേഷം അവർ ആഗ്രഹിക്കുന്ന രീതിയിൽ മറുപടി നൽകാൻ ശ്രമിക്കുക.
 
8. വെറുപ്പിക്കാതിരിക്കുക
 
പരസ്പരം ഈഗോ കൂടുത‌ലുള്ള ലോകത്ത് ജീവിക്കുമ്പോൾ സ്വാഭാവികമായും വെറുപ്പ് നിറഞ്ഞ സംസാരരീതി നമുക്കുമുണ്ടായേക്കാം. എന്നാൽ അങ്ങനെ സംസാരിക്കാതിരിക്കാൻ ശ്രമിക്കുക. മടുപ്പ് പ്രകടിപ്പിക്കാതെ, മറ്റുള്ളവരെ മടുപ്പിക്കാതെ പെരുമാറുക.
 
9. പ്രശംസ സ്വീകരിക്കുക
 
മടി കൂടാതെ പ്രശംസ സ്വീകരിക്കുന്നതിലൂടെ ജാഡയില്ലാത്ത വ്യക്തിയാണെന്ന് തിരിച്ചറിയാം. പുകഴ്ത്തുമ്പോൾ നന്ദി, നിങ്ങ‌ളും അങ്ങനെതന്നെ എന്ന് പറയാതിരിക്കുക. അതേസമയം, നന്ദി, കേൾക്കുമ്പോൾ ഒരു സുഖമുണ്ട്, വ്യത്യസ്തമായ ഒരനുഭവം എന്ന് പറയുമ്പോൾ ഈഗോ ഇല്ലാത്ത വ്യക്തിയാണെന്ന് മനസ്സിലാകും.
 
10. നിർത്തിയിടത്ത് നിന്നും പുനരാരംഭിക്കുക
 
എവിടെയാണോ സംസാരിച്ച് നിർത്തിയത് അവിടെ നിന്നും പുനരാരംഭിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് നിങ്ങ‌ളിൽ കൂടു‌ത‌ൽ വിശ്വാസ്യത ചെലുപ്പിക്കും. 
 
11. പരാതി പറയാതിരിക്കുക
 
നെഗറ്റീവ് എനർജി നൽകുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിനുമുണ്ട്. അവരെ പറ്റി പരാതി പറയുമ്പോഴും ചിന്തിക്കുമ്പോഴും നമ്മുടെ നല്ല എനർജി കൂടി നഷ്ടമാകും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം