കേരളത്തിന്റെ സ്വന്തം ഭക്ഷണമാണ് പഴങ്കഞ്ഞി. പണ്ടുകാലങ്ങളിൽ ആളുകൾ പ്രഭാത ഭക്ഷണമായി കഴിച്ചുകൊണ്ടിരുന്നതും ഇതുതന്നെയാണ്. എന്നാൽ ഇന്നത്തെ ജീവിത ശൈലിയും രീതിയുമെല്ലാം മാറിയതിനൊപ്പം ആ രീതിയും പാടെ അങ്ങ് മാറി. എന്നാൽ, ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം മറ്റൊന്നില്ല.
പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണമാണിത്. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും.
പഴങ്കഞ്ഞിയിലാണ് ഏറ്റവും കൂടുതൽ വൈറ്റമിൻ ബി 6,ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത്. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിക്കുന്നു. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കാനും ഇത് കേമനാണ്.