മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീര ഭാരം കുറയ്ക്കാന്‍ ഈ ഏഴുഭക്ഷണങ്ങള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 ജൂണ്‍ 2023 (16:18 IST)
മെറ്റബോളിസം വര്‍ധിപ്പിക്കാതെ എന്തുതരം ഡയറ്റുചെയ്താലും നിങ്ങളുടെ ഭാരം കുറയില്ല. മെറ്റബോളിസം വര്‍ധിക്കുന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴു ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മെറ്റബോളിസം വര്‍ധിപ്പിക്കും. ഇത് ഫാറ്റിനെ വിഘടിപ്പിക്കാന്‍ സഹായിക്കും.
 
മറ്റൊന്ന് എരിവുള്ള ഭക്ഷണങ്ങളാണ്. ഇത് എനര്‍ജി ചിലവഴിക്കുന്നതിന് സഹായിക്കും. ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. മിതമായ അളവില്‍ കോഫി കുടിക്കുന്നതും മെറ്റബോളിസം ഉയര്‍ത്താന്‍ സഹായിക്കും. മറ്റൊന്ന് ശുദ്ധമായ വെളിച്ചെണ്ണയാണ്. കറുവപ്പട്ടയും യോഗര്‍ട്ടും കഴിക്കുന്നതും മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. യോഗര്‍ട്ടില്‍ നിരവധി പ്രോബയോട്ടിക് അടങ്ങിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍