ഇന്ന് ലോക ശ്വാസകോശ ദിനം: പുകവലിക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (15:26 IST)
പുകവലി മനുഷ്യന്റെ മരണത്തെ വേഗത്തിലാക്കുന്ന ഒരു ശീലമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുകവലി വളരെ വേഗത്തില്‍ ശ്വാസകോശ ക്യാന്‍സറിന് കാരണമാകും, നിക്കോട്ടിന് ശ്വാസ കോശത്തില്‍ അടിഞ്ഞുകൂടി ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതാണ് ഇതിനു പ്രധാന കാരണം. എന്നാല്‍ പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയായി സൂക്ഷിക്കുന്നതിന് ഫലപ്രദമായ വഴിയുണ്ട് എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
 
പുകവലിക്കുന്നവര്‍ ദിവസേനയുള്ള ആഹാരത്തില്‍ ധാരാളം ആപ്പിളും തക്കാളിയും ഉള്‍പ്പെടുത്തിയാല്‍ ശ്വാസകോശത്തെ വൃത്തിയായി സൂക്ഷിക്കാനാകും എന്നാണ് ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആപ്പിളും തക്കാളിയും ചേര്‍ന്ന് ശ്വാസ കോശത്തിന് സംരക്ഷണ നല്‍കും എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍.
 
ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന നിക്കോട്ടിനെ ഇവ നീക്കം ചെയ്യുകയും, ശ്വാസകോശങ്ങളിലെ ക്യാന്‍സറസ് കോശങ്ങളുടെ വളര്‍ച്ച ചെറുക്കുകയും ചെയ്യും എന്നതിനാലാണ് തക്കാളിയും ആപ്പിളും പുകവലിക്കാരുടെ സംരക്ഷകരായി മാറുന്നത്. പുകവലിക്കുന്നവര്‍ തക്കാളിയും ആപ്പിളും നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ പുകവലിമൂലമുണ്ടാകുന്ന മരണങ്ങള്‍ ചെറുക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍