പ്രായമായവരില്‍ മാത്രമല്ല യുവാക്കളില്‍ വരെ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് നടുവേദന. ദീര്‍ഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരില്‍ നടുവേദന പതിവാണ്. ദീര്‍ഘനേരം വാഹനമോടിക്കുന്നതും നടുവേദനയ്ക്ക് കാരണമാകുന്നു. മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ നിങ്ങളുടെ നടുവിന്റെ മസിലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്നു. ഇതാണ് നടുവേദനയുടെ തുടക്കം.