ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റിയ സമയം എപ്പോഴാണ്?

നിഹാരിക കെ.എസ്

ബുധന്‍, 26 ഫെബ്രുവരി 2025 (15:15 IST)
ലൈംഗികബന്ധത്തിന് പറ്റിയ സമയം തിരഞ്ഞെടുക്കുന്നത് തികച്ചും വ്യക്തിപരമാണ്. എന്നാൽ ചില പ്രത്യേക സമയത്ത് സെക്‌സിൽ ഏർപ്പെടുന്നത് ഗുണങ്ങൾ ഇരട്ടിയാക്കും. ചില സമയങ്ങൾ ശരീരത്തിനും മനസിനും പ്രത്യേക എനർജി നൽകുന്നുണ്ട്. പൊതുവെ അതിരാവിലെ സെക്‌സ് ചെയ്യാൻ മടിയുള്ളവരാണ് ഭൂരിഭാഗം പേരും. വായ്‌നാറ്റമാണ് ഇതിന്റെ മെയിൻ വില്ലൻ. രാവിലെയുള്ള സെക്‌സ് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങൾ നൽകുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
 
സെക്‌സിന് ഏറ്റവും അനുയോജ്യമായതും കൂടുതൽ ആഗ്രഹം തോന്നുന്നതുമായ സമയം അതിരാവിലെയാണ്. രാവിലെയുള്ള ലൈംഗികബന്ധം ശരീരത്തിലെ ഹാപ്പി ഹോർമോണുകളായ എൻഡോർഫിനുകൾ, ഓക്‌സിടോസിനുകൾ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കും. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാനും സഹായിക്കും. ദിവസം മുഴുവൻ പോസിറ്റീവായി ഇരിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
 
ലൈംഗീക ഉത്തേജനം ഉണ്ടാക്കുന്ന ഹോർമോണുകളായ ഈസ്ട്രജനും ടെസ്റ്റോസ്റ്റിറോണും ഏറ്റവും ഉയർന്ന നിലയിൽ ഉത്പാദിപ്പിക്കപ്പെടുന്നത് അതിരാവിലെയാണ്. ഇത് ഊർജ്ജം, സ്റ്റാമിന എന്നിവ വർധിപ്പിക്കും. ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കാനും മുഴുനീളം ഊർജ്ജം നീണ്ടുനിൽക്കാനും ഇത് സഹായിക്കും. പങ്കാളികൾ തമ്മിലുള്ള വൈകാരിക അടുപ്പം വർധിപ്പിക്കാനും അതിരാവിലെ ലൈംഗീകത സഹായിക്കും. ഇതിനു പുറമെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍