നല്ല പക്വതയുള്ളവര്‍ക്ക് ശാസ്ത്രീയമായി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇമോഷണല്‍ സ്‌റ്റെബിലിറ്റി. എത്ര മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ട സാഹചര്യത്തിലും അവര്‍ വൈകാരികമായി തീരുമാനം എടുക്കില്ല. അതുപോലെ തന്നെ എടുത്തുചാട്ടം. അമിതമായി വികാരം പ്രകടിപ്പിക്കല്‍ ഇതൊന്നും ഉണ്ടാകില്ല. തോല്‍വി സംഭവിക്കുന്ന സാഹചര്യത്തിലും തളരാതെ മറ്റുമാര്‍ഗങ്ങള്‍ അവര്‍ തേടും. തടസങ്ങളെ പതിയെ മറികടക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും.