കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ചിലയിടങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിർത്താതെ പെയ്ത മഴയ്ക്ക് കുറച്ച് ശമനം ഉണ്ടായിരിക്കുകയാണ്. വെള്ളക്കെട്ടിറങ്ങി തുടങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണല്ലോ. എന്നാൽ പ്രളയത്തിൽ മലീമസമായ വീടും പരിസരവും കിണറുമെല്ലാം എങ്ങനെ ശുചീകരിക്കും എന്നതിനെ കുറിച്ച് ആളുകൾക്ക് ആശങ്ക കാണും.
ഈ സമയത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പാമ്പ് കടി. കെട്ടിക്കിടക്കുന്ന വെള്ളത്തിലും വീടിനുള്ളിലും ചിലപ്പോൾ പാമ്പ് താമസമുറപ്പിച്ചിരിക്കാം. അങ്ങനെയെങ്കിൽ പാമ്പ് കടിയിൽ നിന്നും രക്ഷപെടാൻ, ഇനി അഥവാ പാമ്പ് കടിച്ചാൽ അതിൽ നിന്നും രക്ഷപെടാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
* മുറിവായയില്‍ അമര്‍ത്തുകയോ / തടവുകയോ / മുറിവ് വലുതാക്കുകയോ ചെയ്യരുത്.
* രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തില്‍ (പലക, സ്ട്രെച്ചര്‍, മുതലായവ) കിടത്തി ഉടനെ ആശുപത്രിയില്‍ എത്തിക്കുക.
* വിഷവൈദ്യം, പച്ച മരുന്ന് തുടങ്ങിയവ ചെയ്തു സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്തു ആണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക. കടിച്ച പാമ്പ് വിഷം ഉള്ളത് ആണോ എന്ന് അറിയാന്‍ ആശുപത്രിയില്‍ പരിശോധനകള്‍ ലഭ്യം ആണ്