ഗര്‍ഭകാലത്ത് ചായ കുടിക്കാമോ ?; അമ്മയ്‌ക്കും കുഞ്ഞിനും സംഭവിക്കുന്നതെന്ത് ?
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (19:49 IST)
ആരോഗ്യത്തോടെ ശരീരത്തെ കാത്തു സൂക്ഷിക്കേണ്ട സമയമാണ് ഗര്‍ഭകാലം. കുഞ്ഞിന് ജന്മം നല്‍കാന്‍ മനസും ശരീരവും ഒരു പോലെ തയ്യാറാകേണ്ട സമയം കൂടിയാണിത്. ഈ വേളയില്‍ പല സ്‌ത്രീകളിലും തോന്നുന്ന ഒരു ആശങ്കയാണ് കാപ്പി കുടിക്കാമോ എന്നത്.
ഗർഭകാലത്തുള്ള അമിതമായ കാപ്പി കുടി കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിച്ച് കരള്‍ രോഗത്തിലെക്ക് വഴിവെച്ചേക്കാം. അമ്മയുടെയും കുഞ്ഞിന്റെയും ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുകയും ചെയ്യും.
ദിവസവും മൂന്ന് കാപ്പി വരെ കുടിക്കുന്ന സ്‌ത്രീക്ക് ഉണ്ടാകുന്ന കുഞ്ഞിന്റെ ശരീരഭാരം കുഞ്ഞതായി കാണപ്പെടുന്നുണ്ട്. ഹോർമോൺ വ്യതിയാനങ്ങളാകും കൂടുതലായും ഉണ്ടാകുക എന്നും ചൈനയിലെ വുഹാൻ സർവകലാശാലയിലെ ഗവേഷകനായ പ്രൊഫ. ഹ്യൂയി വാങ്ങും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നു.