ജോലിക്കനുയോജ്യമായ ഭക്ഷണ രീതിയാണോ നിങ്ങളുടേത്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ജൂണ്‍ 2024 (11:24 IST)
അമിത വണ്ണം തടയാനുള്ള പ്രധാനവഴി ഡയറ്റാണ്. ജോലിക്ക് അനുസരിച്ചുള്ള ഭക്ഷണശീലമാണ് തെരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പാക്കറ്റില്‍ അടച്ച ഭക്ഷണങ്ങളും മധുരപാനിയങ്ങളും ഒഴിവാക്കണം. 
 
മറ്റൊന്ന് വ്യായാമമാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഭാരം കുടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠകളും ഒഴിവാക്കണം. ധാരളം വെള്ളം കുടിക്കണം. കൂടാതെ നല്ല ഉറക്കവും ഉറപ്പുവരുത്തണം. എല്ലാ രോഗങ്ങളുടേയും ആവാസ കേന്ദ്രമാണ് അമിതവണ്ണം. പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും ഈ പ്രശ്‌നം കാണുന്നുണ്ട്. ദീര്‍ഘസമയം ഇരുന്ന് കമ്പ്യൂട്ടര്‍ ജോലികളില്‍ ഏര്‍പ്പെടുന്ന സകലരും അമിതവണ്ണക്കാരാണ്. കായിക അധ്വാനം ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. ബോഡിമാസ് ഇന്‍ഡക്‌സ് കണക്കാക്കുമ്പോള്‍ 30ന് മുകളില്‍ കൂടുതല്‍ ഉള്ളവരെയാണ് പൊണ്ണത്തടിയുള്ളവര്‍ എന്ന് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍