നാടും നഗരവും ചൂടില്‍ വെന്തുരുകുകയാണ്. പൊള്ളുന്ന വേനലില്‍ നിന്നും അല്‍പ്പം കുളിര് തേടിയാണ് പലരും കേരളത്തിലേക്ക് വരുന്നത്. എന്നാൽ, പതിവിനു വിപരീതമായി കേരളത്തേയും ചൂട് നേരത്തേ തന്നെ പിടികൂടിയിരിക്കുകയാണ്. സാധാരണ ഉള്ളതുപോലെ ഡിംസബർ, ജനുവരി മാസത്തെ തണുപ്പിന് ഇത്തവണ കാഠിന്യം ഉണ്ടായിരുന്നില്ല.
ഫെബ്രുവരി പകുതി ആയപ്പോഴേക്കും കേരളത്തിലും ചൂട് വില്ലനായി എത്തി. അതിശക്തമായ ചൂടിനെ തുടർന്ന് ചിലയിടങ്ങളിൽ കർഷകർക്ക് പൊള്ളലേറ്റിരുന്നു. പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാർഷികവിളകൾ നഷ്ടത്തിലാണ്. ഇതിനിടയിലും ടൂറിസ്റ്റുകൾ ഇപ്പോഴും കേരളത്തിലേക്കെത്തുന്നുണ്ട്. എന്നാൽ, ഈ ചൂടിൽ കേരളീയരും ടൂറിസ്റ്റുകളും ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകളുണ്ട്.