പാലിലും പാലുത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ ട്യൂമര്‍ വളരുന്നതിനു കാരണമാകുമെന്നതിനാലാണു പാലുത്പന്നങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഡയറ്റിങ്ങിലൂടെ ക്യാന്‍സറിനെ അതിജീവിക്കാനാകുമെന്നും പ്രതിരോധിക്കാനാകുമെന്നും നേരത്തെ തന്നെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ പാലുത്പന്നങ്ങളും സ്തനാബുര്‍ദവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തുന്നത് ആദ്യമായാണ്. വര്‍ഷത്തില്‍ അരലക്ഷത്തോളം രോഗികളാണു സ്തനാര്‍ബുദത്തിനു ചികിത്സ തേടുന്നത്. 1997 നും രണ്ടായിരത്തിനും ഇടയില്‍ മാത്രം ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണു സ്തനാര്‍ബുദം സ്ഥിരീകരിച്ചതെന്നു പറയുന്നു കാലിഫോര്‍ണിയയിലെ കെയ്‌സര്‍ പെര്‍മനന്റേ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍.