തടി കുറയ്‌ക്കാൻ പല വഴികളും പരീക്ഷിച്ച് തോറ്റവർക്കായിതാ പുതിയൊരു വാർത്ത. അതെ ചോളം തടി കുറയ്‌ക്കുന്നതിന് ഉത്തമമാണ്. അത് എങ്ങനെ എന്ന സംശയമായിരിക്കും പലരിലും. എന്നാൽ കഴിച്ചിട്ട് തടി കുറഞ്ഞില്ലെന്ന പരാതിയും ഉണ്ടാകും. അത്തരക്കാർ ശ്രദ്ധിക്കേണ്ടത് ചോളം കഴിക്കുന്ന രീതിയിലാണ്.
ഒരുവിധം എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് ചോളം. അധികം മൂക്കാത്ത എന്നാൽ പാകത്തിനുള്ള ചോളം കനലിൽ ചുട്ടെടുത്തിട്ടോ പുഴുങ്ങിയിട്ടോ കഴിക്കാം. അത് വയറിനും ബെസ്‌റ്റാണ്. വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം.
കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. ഒരു ദിവസം ഒരു ചോളം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.