ചൂടാണെന്ന് കരുതി വാരിവലിച്ച് ഫ്രൂട്ട്‌സ് കഴിക്കണോ?

രേണുക വേണു
ചൊവ്വ, 26 മാര്‍ച്ച് 2024 (20:00 IST)
ചൂടുകാലത്ത് ഫ്രൂട്ട്‌സ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വാരിവലിച്ചു ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലം ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ മിതമായ തോതില്‍ വേണം ഫ്രൂട്ട്‌സ് കഴിക്കാന്‍. ഒറ്റയടിക്ക് ഒരുപാട് ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലം നല്ലതല്ല. 
 
ഫ്രൂട്ട്‌സിലെ ഫ്രാക്ടോസ് ലിപോജെനസിസ് എന്ന ഘടകം കരളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. അമിതമായ വണ്ണത്തിനും കാരണമാകും. പ്രമേഹമുള്ളവര്‍ അമിതമായി പഴങ്ങള്‍ കഴിക്കരുത്. ചില പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ അസിഡിറ്റിക്ക് കാരണമാകും. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഫ്രൂട്ട്‌സ് കഴിക്കുന്നതും നന്നല്ല. മിതമായും ആരോഗ്യകരമായും വേണം ഫ്രൂട്ട്‌സ് കഴിക്കാന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article