മരണശേഷമുള്ള ആ 15 മിനിറ്റ്, പിന്നീടുള്ള 48 മണിക്കൂർ; നമ്മുടെ ശരീരം ഇങ്ങനെയോ?

ബുധന്‍, 24 ജൂലൈ 2019 (18:27 IST)
നാം മരിച്ച് കഴിഞ്ഞാൽ പിന്നെ നമ്മുടെ ശരീരത്തിനു എന്തായിരിക്കും സംഭവിക്കുക?. പലർക്കും ഉത്തരമറിയാത്ത ഒരു ചോദ്യമാണിത്. മരണശേഷം നമുക്കെന്ത് സംഭവിക്കുമെന്ന്. മരണശേഷം കാൽ വിരലിൽ നിന്നും രക്തമൊഴുകുന്നതും നാം ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ടാകം. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? 
 
മരണം സംഭവിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരം ജീര്‍ണിക്കാന്‍ തുടങ്ങും. മരിച്ച് തൊട്ടുത്ത നിമിഷം മുതല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. മരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയം രക്തം പമ്പ് ചെയ്യുന്നത് അവസാനിപ്പിക്കും. 
 
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു. തുടര്‍ന്ന് നാഡി ഞരമ്പുകളും പ്രവര്‍ത്തനം നിര്‍ത്തുന്നു. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ വിതരണവും തലച്ചോര്‍ അവസാനിപ്പിക്കുന്നു. 
 
ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന സംഭരിച്ച് വച്ചിട്ടുള്ള എടിപി മുഴുവന്‍ ഉപയോഗിച്ച് തീര്‍ക്കുന്നു. പേശികള്‍ വിശ്രമത്തിലേക്ക് നീങ്ങുന്നു. രക്തയോട്ടം കുറയുന്നതോടെ മൃതദേഹങ്ങള്‍ വിളറുന്നു. മരിച്ച് പതിനഞ്ച് ഇരുപത് മിനിറ്റിനുള്ളിലാണ് ഇത് സംഭവിക്കുന്നത്. ശരീരത്തിന്റെ താപനില ഒരു മണിക്കൂറില്‍ 1.5 ഡിഗ്രി ഫാരന്‍ ഹീറ്റിലെത്തുകയും അന്തരീക്ഷ താപനിലയ്ക്ക് സമമാവുകയും ചെയ്യും. ഉടന്‍ രക്തം ആസിഡ് മയമാകും. 
 
മരിച്ച് മൂന്ന് മണിക്കൂര്‍ കഴിയുന്നതോടെ ശരീരം മരവിച്ച് കട്ടിയാകും. 12 മണിക്കൂര്‍ കഴിയുന്നതോടെ ശരീരം കഠിനമാകും. 48 മണിക്കൂര്‍ കഴിയുന്നതോടെ ശരീരം ജീര്‍ണിക്കാനും തുടങ്ങും. ഇതോടെ ശരീരത്തില്‍ നിന്നും പല ശ്രവങ്ങളും പുറത്തേക്ക് വരാന്‍ തുടങ്ങും. ഇതിനാലാണ് മൂക്കിലും ചെവിയിലുമെല്ലാം പഞ്ഞി തിരുകുന്നത്.
 
രക്തം ശരീരത്തിന്റെ ഏറ്റവും താഴേക്ക് വന്ന് കട്ടപിടിക്കും. പിന്നീട് ശരീരം രക്ത വര്‍ണമാകും. പന്ത്രണ്ട് മണിക്കൂറിന് ശേഷം ശരീരം പൂര്‍ണമായും നിറമില്ലാതെയാകും. ഇരു പത് അമ്പത് ദിവസം കൊണ്ട് ശരീരം ഫംഗസുകളും പ്രോട്ടോസോവകളുടെയും മറ്റും ആവാസ കേന്ദ്രമാകും. പിന്നെയും മാസങ്ങളെടുത്താണ് ശരീരം പൂര്‍ണമായും ദ്രവിക്കുക. അസ്ഥികള്‍ ദ്രവിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍