നിങ്ങളുടെ പങ്കാളി അസ്വസ്ഥയാണോ എന്ന് എങ്ങനെ മനസിലാക്കാം

ബുധന്‍, 18 ഒക്‌ടോബര്‍ 2023 (10:23 IST)
മാനസികമായ പിരിമുറുക്കം സ്ത്രീകളില്‍ ശാരീരികമായ തളര്‍ച്ചയ്ക്കും കാരണമായേക്കാം. തങ്ങളെ അലട്ടുന്ന പ്രശ്‌നം ജീവിത പങ്കാളിയോട് തുറന്നു പറയാന്‍ സ്ത്രീകളില്‍ വലിയൊരു ശതമാനവും മടിക്കാറുണ്ട്. ഒടുവില്‍ ഈ അസ്വസ്ഥതകളുടെ കാഠിന്യം വര്‍ധിച്ച് ഗുരുതരമായ അവസ്ഥയിലേക്ക് വരെ എത്തിയേക്കാം. ചില ലക്ഷണങ്ങളില്‍ നിന്ന് നിങ്ങളുടെ പങ്കാളി അസ്വസ്ഥയാണോ എന്ന് മനസിലാക്കാന്‍ സാധിക്കും. 
 
മാനസികമായ പിരിമുറുക്കം അനുഭവിക്കുന്ന സ്ത്രീകള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒറ്റയ്ക്ക് ഇരിക്കുകയും ദീര്‍ഘമായ ആലോചനകളില്‍ മുഴുകുകയും ചെയ്യും. അസ്വസ്ഥത തോന്നുന്ന സമയത്ത് ചില സ്ഥലങ്ങള്‍, തില അവസ്ഥകള്‍ എന്നിവ ഇവര്‍ ബോധപൂര്‍വ്വം ഒഴിവാക്കും. മാനസികമായ പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ സ്ത്രീകള്‍ അസാധാരണമായി വിയര്‍ക്കുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യും. 
 
കാര്യങ്ങള്‍ ചെയ്യാനുള്ള താല്‍പര്യക്കുറവ്, എപ്പോഴും ക്ഷീണിതരായി കാണപ്പെടുക എന്നിവ മാനസികമായ പിരിമുറുക്കത്തിന്റെ ലക്ഷണമാണ്. ഉത്കണ്ഠ കൂടുന്ന സമയത്ത് സ്ത്രീകളില്‍ നെഞ്ചില്‍ അസ്വസ്ഥത, ശാരീരികമായ തളര്‍ച്ച എന്നിവ കാണപ്പെടും. ഉത്കണ്ഠ ഉള്ളപ്പോള്‍ സ്ത്രീകള്‍ അസാധാരണമായി ദ്വേഷ്യപ്പെട്ടേക്കാം. അമിതമായ ഉത്കണ്ഠ നിങ്ങളുടെ പങ്കാളിയെ അലട്ടുന്നു എന്ന് തോന്നിയാല്‍ കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചെലവഴിക്കുകയും അവരെ കൂടുതല്‍ പരിഗണിക്കുകയും വേണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍