തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ ഓര്‍മ കുറവ്, ബുദ്ധി ശക്തി കുറയല്‍ എന്നിവ പ്രകടമാകും. ശരീരത്തിനു ആവശ്യമായ ചലനം നല്‍കാതെ ഉദാസീനരാകുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നു. കൃത്യമായി ശാരീരിക വ്യായമത്തില്‍ ഏര്‍പ്പെടുന്നവരുടെ തലച്ചോര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ശരീരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. എന്നാല്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ഈ ഹോര്‍മോണ്‍ ഒഴുക്ക് കുറയുന്നു. മാനസികാവസ്ഥയെ പോസിറ്റീവ് ആയി ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് എന്‍ഡോര്‍ഫിന്‍. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയും. ഇത് മാനസികമായും തളര്‍ച്ച തോന്നാല്‍ കാരണമാകും.