ആര്‍ത്തവ സമയത്ത് കാപ്പി കുടിക്കാമോ? വേദന കൂടും !

തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (13:21 IST)
ദിവസത്തില്‍ ഒരു കാപ്പിയെങ്കിലും കുടിക്കാത്തവര്‍ നമുക്കിടയില്‍ വളരെ വിരളമായിരിക്കും. എന്നാല്‍ ആര്‍ത്തവ സമയത്ത് കാപ്പി കുടിക്കുന്നത് സ്ത്രീകളില്‍ വേദന വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ സാന്നിധ്യം സ്ത്രീകളില്‍ ഈസ്ട്രജന്‍ ലെവല്‍ കുറയ്ക്കും. 
 
അമിതമായി കപ്പി കുടിച്ചാല്‍ ആര്‍ത്തവ സമയത്ത് ശാരീരികമായി ബുദ്ധിമുട്ട് തോന്നും. അമിതമായി കഫീന്‍ ശരീരത്തിലേക്ക് എത്തിയാല്‍ ആര്‍ത്തവ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കും. ആര്‍ത്തവ സമയത്ത് പരമാവധി കാപ്പി കുടി ഒഴിവാക്കുക. കഫീന്‍ ഉറക്ക പ്രശ്‌നങ്ങളും നെഞ്ചെരിച്ചലും വര്‍ധിപ്പിക്കും. കഫീന്‍ പാനീയങ്ങള്‍ വയറ്റില്‍ അസിഡിറ്റിക്ക് കാരണമാകും. ആര്‍ത്തവ സമയത്ത് ശരീരത്തിനു തണുപ്പ് ലഭിക്കുന്ന ഫ്രൂട്ട്‌സ്, ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍