എച്ച്‌ഐവിയേക്കാള്‍ ഭീകരനായ പുതിയ ബാക്ടീരിയ രംഗത്ത്
തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (17:14 IST)
ലോകം എച്ച്‌ഐവി ഭീതിയില്‍ നിന്ന് ഇനിയും മുക്തമാകാതിരിക്കുന്നതിനു പിന്നാലെ ലോകത്തേ ഞെട്ടിച്ച് പുതിയൊരു തരം ബാക്ടീരിയയെ കണ്ടെത്തി. എ 8806 എന്നു പേരുള്ള ഈ ബാക്ടീരിയ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് കണ്ടെത്തിയതാണ് ഗവേഷകരെ ആശങ്കാകുലരാക്കിയിരിക്കുന്നത്.
ലൈഗിക ബന്ധത്തിലൂടെ പകരുന്ന ഈ ബാക്ടീരിയ ഗോണേറിയ രോഗം പരത്തുന്ന ബാക്ടീരിയയുടെ ഒരു വകഭേദമാണ്. മധ്യയൂറോപ്പില്‍നിന്ന് ആസ്ട്രേലിയയിലെത്തിയ സന്ദര്‍ശകയിലാണ് ഗൊണേറിയയുടെ ഈ പുതിയ രൂപം കണ്ടെത്തിയത്. പതിവ് ആന്‍റിബയോട്ടിക്കുകള്‍ ഫലിക്കാതെവന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അത്യന്തം അപകടകരമായ പുതിയ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്.
2009ല്‍ ജപ്പാനില്‍ 31 വയസ്സുകാരിയായ ലൈംഗികത്തൊഴിലാളിയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഗവേഷകര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.