പാചകത്തിന് ഏതെക്കെ എണ്ണകള്‍ ഉപയോഗിക്കാം; എണ്ണകളുടെ ഗുണദോഷങ്ങള്‍ നിര്‍ണയിക്കുന്നത് ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ജനുവരി 2023 (15:52 IST)
ഇന്ന് വിപണിയില്‍ പലതരത്തിലുള്ള എണ്ണകള്‍ ലഭ്യമാണ്. എന്നാല്‍ ഏതൊക്കെ എണ്ണയാണ് പാചകത്തിന് ഉത്തമമെന്നും ആരോഗ്യത്തിന് ഏതെല്ലാം എണ്ണകള്‍ ഉപയോഗിക്കുന്നതാണ് നല്ലത് എന്നതിനെ പറ്റി പലര്‍ക്കും വ്യക്തമായ ധാരണയില്ല. എന്നാല്‍ ഏതൊക്കെ എണ്ണയാണ് ആരോഗ്യത്തിന് നല്ലതെന്നും ദോഷമെന്നും മനസ്സിലാക്കുന്നത് ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാകും. എണ്ണകളെന്നാല്‍ ദ്രവരൂപത്തിലുള്ള കൊഴുപ്പുകളാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് എണ്ണയുടെ ഗുണദോഷങ്ങള്‍ നിര്‍ണയിക്കുന്നത്.
 
പാചകത്തിന് ഉപയോഗിക്കുന്ന ഓയിലുകള്‍ ഓരൊന്നും അവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.തവിടെണ്ണ, കടുകെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയാണ് അധികം ആളുകളും പാചകത്തിനായി നിര്‍ദേശിക്കാറുള്ളത്. ഓരോ മാസവും ഓരോ എണ്ണ മാറി മാറി ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യത്തിന് ഉത്തമം.
 
വെളിച്ചെണ്ണയില്‍ പൂരിത കൊഴുപ്പ് കൂടുതലുള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് നന്നല്ല എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കമുള്ളത്. വെളിച്ചെണ്ണയുടെ ഗുണങ്ങളെ പറ്റി അധികം പഠനങ്ങള്‍ നടന്നിട്ടില്ല എന്നതും ഒരു പോരായ്മയാണ്. ഒലീവ് ഓയിലാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമായുള്ള ഏണ്ണയായി കണക്കാക്കുന്നത്.ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ളതുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. പാചകത്തിന് അത്ര നല്ലതല്ല. സാലഡുകളില്‍ ഇവ ഉപയോഗിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍