നെഞ്ചെരിച്ചില്‍ നിങ്ങളെ അലട്ടാറുണ്ടോ? പരിഹാരമുണ്ട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ഓഗസ്റ്റ് 2021 (13:52 IST)
ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് നെഞ്ചെരച്ചില്‍.  നെഞ്ചെരിച്ചിലിന്റെ പ്രധാന കാരണം കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ അത് അസിഡിറ്റിക്കും തുടര്‍ന്ന് നെഞ്ചെരിച്ചിലിനും കാരണമാകുന്നു. സാധാരണയായി പുകവലി, മദ്യപാനം അമിതമായി കാപ്പി, ചായ എന്നിവ ഉപയോഗിക്കുന്നവരിലാണ് നെഞ്ചെിച്ചില്‍ കണ്ടുവരുന്നത്. അമിത വണ്ണമുള്ളവരിലും ഇത് ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിച്ച ഉചനെ കിടക്കുന്നതു നെഞ്ചെരിച്ചിലിന് കാരണമായേക്കാം. നെഞ്ചരിച്ചില്‍ ഒഴിവാക്കാനുള്ള പ്രധാന പരിഹാരം കൃത്യ സമയത്ത് കഴിക്കുക എന്നതാണ്. കഴിക്കുന്ന ആഹാരം കുറവാണെങ്കിലും അത് കൃത്യ സമയത്ത് കഴിക്കുന്നതാണ് നല്ലത്. അധികം മധുരമുള്ളതും കെഴുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article