കാബേജിന്റെ ഈ ഗുണങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ശ്രീനു എസ്

തിങ്കള്‍, 8 മാര്‍ച്ച് 2021 (14:24 IST)
പൊട്ടാസ്യം, സള്‍ഫര്‍, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയ ഒന്നാന്തരം പച്ചക്കറിയാണ് കാബേജ്. കാബേജ് ജ്യൂസാക്കി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കാരണം വെറും 22കാലോറി മാത്രമേ ഇതിലുള്ളു. മറ്റു ജൂസുകളെ അപേക്ഷിച്ച് ഇത് എത്രയോ കുറവാണ്. ഇക്കാരണം കൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ് കാബേജ്.
 
ഇലക്കറികളുടെ സൂപ്പര്‍ ഹീറോ എന്നാണ് കാബേജിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. വൈറ്റമിന്‍ സി ക്കു പുറമേ, ബി2, എ എന്നിവയും കാബേജില്‍ ഉണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ കാബേജ് ദഹനത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍