കാല്‍സ്യമാണ് എല്ലുകളുടെ ഉറപ്പിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതിനാല്‍ ആര്‍ത്തവം നിലച്ച സ്ത്രീകള്‍ക്ക് കാല്‍സ്യത്തിന്റെ അളവ് എല്ലുകളില്‍ കുറഞ്ഞിരിക്കും. പാല്‍ കാല്‍സ്യത്തിന്റെ വലിയൊരു ശ്രോതസാണ്. ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നതും കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.