പ്രമേഹമുള്ളവർ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

നിഹാരിക കെ എസ്
വെള്ളി, 4 ഒക്‌ടോബര്‍ 2024 (14:55 IST)
Diabetes
ജീവിതശൈലിരോഗങ്ങളുടെ രാജാവ് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു, പ്രമേഹം. പ്രമേഹം വരുതിയിലാക്കാൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, ഡോക്ടറെ കാണുക എന്നതൊക്കെയാണ്.  നിശ്‌ചിതമായ ഇടവേളകളിൽ ഡോക്‌ടറെ കണ്ട്‌ ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന്‌ നമുക്കറിയാം. പ്രമേഹമുള്ളവർ മധുരം മാത്രം ഒഴിവാക്കിയാൽ ഷുഗർ കുറയില്ല. അതിന് ചില ഭക്ഷണങ്ങളും ഒഴിവാക്കണം. പ്രമേഹമുള്ള എല്ലാവർക്കുമായി പ്രവർത്തിക്കുന്ന ഒരു ഭക്ഷണക്രമമോ ഭക്ഷണരീതിയോ ഇല്ല. നിങ്ങളെ സഹായിക്കുന്ന ഭക്ഷണരീതി കൊണ്ടുവരിക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
 
ചോറും ചപ്പാത്തിയും കപ്പയും പഞ്ചസാരയും ഉരുളക്കിഴങ്ങുമെല്ലാം രക്‌തത്തിൽ പഞ്ചസാര കൂട്ടും. പ്രൊട്ടീനും ഇലക്കറികളും പച്ചക്കറികളും ഇത്തരത്തിൽ പെട്ടെന്ന് ബ്ലഡ്‌ ഷുഗർ കൂട്ടില്ല. അത്‌ കൊണ്ട്‌ തന്നെ ഇതെല്ലാം മനസ്സിലാക്കിയുള്ള ഭക്ഷണക്രമീകരണം കൊണ്ട്‌ ഷുഗർ കൂടുന്നത്‌ തടയാൻ വളരെ എളുപ്പമാണ്‌. 
 
ഇൻസുലിൻ എടുക്കുന്നവർ കൃത്യം അര മണിക്കൂർ കഴിയുമ്പോൾ ഭക്ഷണം കഴിക്കണം. വിറയലോ വിയർക്കലോ വന്നാൽ ഉടൻ കഴിക്കാൻ പാകത്തിൽ ഒരു മിഠായി സദാ കൈയിൽ കരുതണം. ഇടനേരങ്ങളിൽ പ്രോട്ടീൻ ഉള്ള വസ്തുക്കൾ കഴിക്കാം. ചെറുപയർ മുളപ്പിച്ചതോ സാലഡോ കറി വെച്ചതോ ഗ്രിൽ ചെയ്തതോ ആയ മത്സ്യമാംസാദികളോ അങ്ങനെ എന്തെങ്കിലുമൊക്കെ കഴിക്കാം. 
 
നിങ്ങൾക്ക് പ്രമേഹമുള്ളപ്പോൾ പരിമിതപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
 
* വെളുത്ത അരിയുടെ ചോറ്.
* റൊട്ടി, മൈദ അല്ലെങ്കിൽ നാൻ പോലുള്ള ശുദ്ധീകരിച്ച, വെളുത്ത മാവ് ഉപയോഗിച്ച് നിർമ്മിച്ച ഭക്ഷണങ്ങൾ.
* ഫ്രെഞ്ച് ഫ്രൈകൾ, വറുത്ത പച്ചക്കറികൾ.
*ചിപ്സ്.
* ഉപ്പ് അധികം ഉള്ള അച്ചാറുകൾ. 
* ജാം, ജെല്ലി 

അനുബന്ധ വാര്‍ത്തകള്‍

Next Article