ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്ത്മയും ചര്‍മ്മരോഗമായ എക്സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. അന്‍പത് രാജ്യങ്ങളിലുള്ള അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്.
ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഫാസ്റ്റ്ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് അവര്‍ പറയുന്നത്. പിസ, ബര്‍ഗ്ഗര്‍ എന്നിങ്ങനെയുള്ളവയില്‍
അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവയാണ് പ്രശ്‌നക്കാരെന്നാണ് ഗവേഷകര്‍ പറയുന്നത്.
ശരീരഭാഗങ്ങളിലെ ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിങ്ങനെയുള്ള അവസ്ഥയും ഫാസ്റ്റ്ഫുഡിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടായേക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലത്.