മത്സ്യം കഴിച്ചാല്‍ കാന്‍സര്‍ വരില്ല!

ബുധന്‍, 14 മെയ് 2014 (12:35 IST)
മീനെണ്ണയുടെ സാന്നിധ്യം ഏറെയുള്ള മല്‍സ്യവിഭവങ്ങള്‍ പതിവായി കഴിക്കുന്നത് മൂത്രാശയ കാന്‍സര്‍ അടക്കമുള്ളവയെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍. ബോസ്റ്റണിലെ ഹാര്‍വഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 
 
70 വയസ്സുകഴിഞ്ഞ മൂത്രാശയ കാന്‍സര്‍ ബാധിതരായ 525 പുരുഷന്മാരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഒമേഗ3 മീനെണ്ണ ധാരാളമായി കഴിക്കുന്ന മൂത്രാശയ കാന്‍സര്‍ രോഗികളില്‍ 3440 ശതമാനം പേര്‍ക്കും രോഗംമൂലം മരിക്കാനുള്ള സാധ്യത കുറഞ്ഞതായി പഠനത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഓരോരുത്തരുടെയും ഭക്ഷണരീതിയും കൊഴുപ്പിന്റെ അളവും പ്രത്യേകം രേഖപ്പെടുത്തി. 
 
സാന്ദ്രീകൃത കൊഴുപ്പു വളരെ കൂടുതല്‍ കഴിക്കുന്ന അര്‍ബുദ രോഗികള്‍ക്കു കുറച്ചുമാത്രം കൊഴുപ്പു കഴിക്കുന്ന രോഗികളെ അപേക്ഷിച്ചു മരണസാധ്യത ഇരട്ടിയായെന്നു കണ്ടു. അര്‍ബുദത്തിന്റെ വ്യാപനശേഷി കൊഴുപ്പില്‍ ഇരട്ടിച്ചുവെന്നു സാരം.

വെബ്ദുനിയ വായിക്കുക