മഞ്ഞളിലെ മായം കണ്ടെത്താം!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (21:11 IST)
ഇന്നത്തെ കാലത്ത് നമുക്ക് വിപണിയില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഏറിയ പങ്കും മായം കലര്‍ന്നവയാണ്. അതില്‍ പ്രധാനമാണ് മസാല പൊടികളിലെ മായം. അവയില്‍ തന്നെ മുന്‍പന്തിയിലാണ് മഞ്ഞള്‍. പച്ചക്കറികളിലെയും പഴവര്‍ഗ്ഗങ്ങളിലെയും വിഷാംശം മാറാന്‍ നാം മഞ്ഞള്‍ കലക്കിയ വെള്ളമാണ്. ഉപയോഗിക്കാറുള്ളത്. എന്നാല്‍ മഞ്ഞള്‍ പൊടിയിലും മായം കലര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ഒരു കിലോ മഞ്ഞള്‍ വാങ്ങുന്നതിനെക്കാളും വിലക്കുറവാണ് പാക്കറ്റുകളില്‍ ലഭിക്കുന്ന മഞ്ഞള്‍പ്പൊടിക്ക്. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നാമാരും ചിന്തിക്കുന്നില്ല. 
 
മഞ്ഞള്‍ പൊടിയിലെ മായം കണ്ടെത്താനും ഒരു എളുപ്പമാര്‍ഗമുണ്ട്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി കലര്‍ത്തുക വെള്ളത്തിന്റെ നിറം ഇളം മഞ്ഞനിറമാവുകയും പൊടി താഴെ അടിയുകയും ചെയ്താല്‍ അതില്‍ മായമില്ല എന്നാല്‍ പൊടി കലര്‍ത്തിയാല്‍ ഉടന്‍ തന്നെ കടും മഞ്ഞനിറമാവുകയാണെങ്കില്‍ അതില്‍ മായമുണ്ടെന്ന് ഉറപ്പിക്കാം

അനുബന്ധ വാര്‍ത്തകള്‍

Next Article