ആയുസ് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

നിഹാരിക കെ.എസ്

വെള്ളി, 24 ജനുവരി 2025 (12:15 IST)
നല്ല ഭക്ഷണം കഴിച്ചാല്‍ നല്ല ആരോഗ്യം കിട്ടും. നല്ല ആരോഗ്യം ഉണ്ടെങ്കില്‍ ആയുസ്സും കൂടും. ആരോഗ്യകരമായ ഭക്ഷണമാണ് ഒരു മനുഷ്യന്റെ ആയുസ് നിശ്ചയിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്‌സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കഴിക്കുന്നവര്‍ക്ക് ആയുസ് കൂടുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.  
 
ഇത്തരം ഭക്ഷണക്രമം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് മറ്റുളളവരെക്കാള്‍ രോഗസാധ്യത 18 ശതമാനം കുറവായിരിക്കും. ഇവ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 20 ശതമാനവും ക്യാന്‍സര്‍ വരാനുളള സാധ്യത 13 ശതമാനവും കുറവായിരിക്കും. പുകവലിക്കുന്നവരും ഈ ഡയറ്റ് പിന്‍തുടര്‍ന്നാൽ ആയുസ്സില്‍ നേരിയെ വ്യത്യാസം വരാം. 
 
ആരോഗ്യവും ആയസ്സും ലഭിക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍, ചായ, കോഫി, ബ്രഡ്, ഒലീവ് ഓയില്‍, കുഴപ്പ് കുറഞ്ഞ ആഹാരം, കടുകെണ്ണ എന്നിവ ധാരാളം കഴിക്കണം. അതോടെപ്പം സംസ്കരിച്ചതോ അല്ലാത്തതോ ആയ റെഡ്മീറ്റ് ഓര്‍ഗാനിക്ക് മീറ്റ്, ചിപ്പ്‌സ്, ശീതളപാനിയങ്ങൾ എന്നിവ ആരോഗ്യത്തിന് നല്ലതല്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍