പനിയുള്ളപ്പോള്‍ കരിക്ക് കുടിക്കാമോ?

ശനി, 18 നവം‌ബര്‍ 2023 (16:38 IST)
പനിയുള്ളപ്പോള്‍ പൊതുവെ ഭക്ഷണമൊന്നും കഴിക്കാന്‍ ആര്‍ക്കും തോന്നാറില്ല. അതേസമയം പനിയുള്ളപ്പോള്‍ ഭക്ഷണവും വെള്ളവും നന്നായി കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരത്തിനു ഊര്‍ജ്ജം പകരുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളുമാണ് പനിയുള്ളപ്പോള്‍ കഴിക്കേണ്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കരിക്ക്. 
 
ഇലക്ട്രോലൈറ്റ് ധാരാളം അടങ്ങിയ പാനീയമാണ് കരിക്ക് വെള്ളം. കരിക്ക് ഒരു തരത്തിലും ശരീര താപനിലയെ പ്രതികൂലമായി ബാധിക്കുന്നില്ല. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ കരിക്ക് ശരീരത്തിനു ഊര്‍ജ്ജം പകരുന്നു. ഇടവേളകളില്‍ കരിക്ക് കുടിക്കുന്നത് പനിയെ തുടര്‍ന്നുള്ള ശരീര തളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കും. അമിതമായി കലോറിയോ കൊഴുപ്പോ കരിക്കില്‍ അടങ്ങിയിട്ടില്ല. വയറിളക്കം, ഛര്‍ദി എന്നിവ ഉണ്ടെങ്കില്‍ കരിക്ക് കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ കരിക്ക് സഹായിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍