പഴയ സിനിമകളിലെല്ലാം നെഞ്ചില്‍ നിറയെ രോമമുള്ള നായകന്മാരെയാണ് നമ്മള്‍ കൂടുതലായും കണ്ടിട്ടുള്ളത്. എന്നാല്‍ ഇക്കാലത്തെ മിക്ക മോഡലുകള്‍ക്കും യുവ നടന്മാര്‍ക്കുമെല്ലാം ക്ലീന്‍ ഷേവ് ചെയ്തതും രോമങ്ങളില്ലാത്ത നെഞ്ചുമാണുള്ളത്. ഉറച്ചതും ബലിഷ്ടവുമായ ശരീരത്തിന് രോമങ്ങളില്ലാത്ത നെഞ്ചാണ് ചേരുകയെന്നതാണ് ന്യൂജനറേഷന്‍ കണക്കുകൂട്ടുന്നത്. പക്ഷേ, പുരുഷന്റെ രോമമുള്ള മാറാണോ അതോ രോമമില്ലാത്ത മാറാണോ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം ? അതിനെക്കുറിച്ച് ഒരഭിപ്രായം പറയുവാന്‍ സാധിക്കുകയില്ലയെന്നതാണ് സത്യം.
ചില സ്ത്രീകള്‍ക്ക് രോമമുള്ളതും ചിലര്‍ക്ക് രോമമില്ലാത്തതുമായ പുരുഷന്‍റെ മാറുമായിരിക്കും ഇഷ്ടം. ഒരു സര്‍വെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകളില്‍ വെറും 17 ശതമാനം പേര്‍ മാത്രമേ പുരുഷന്റെ രോമമില്ലാത്ത ക്ലീന്‍ ഷേവ് ചെയ്ത നെഞ്ചിനെ ഇഷ്ടപ്പെടുന്നുള്ളൂ. ഏകദേശം 53 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത് രോമാവൃതമായ നെഞ്ചും ക്ലീന്‍ ഷേവ് ചെയ്ത നെഞ്ചും തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്നാണ്. രോമം വൃത്തിയായി വെട്ടിയൊതുക്കുന്നതാണ് ഏതൊരു പുരുഷനും ഭംഗി നല്‍കുകയെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
നെഞ്ചിലെ രോമങ്ങള്‍ പുരുഷന് ബാലിഷ്ടതയും പൌരുഷവും നല്‍കുന്നു എന്നാണ് ബാക്കിയുള്ള 30 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത്. അതേസമയം, രോമങ്ങള്‍ തീരെ ഇല്ലാത്ത മാറ് പുരുഷന് ഒരുതരം അപക്വമായ രീതിയിലുള്ള രൂപം നല്‍കുന്നു എന്നും അവര്‍ അഭിപ്രായപ്പെടുന്നു. പുരുഷന്റെ വൃത്തിഹീനമായ ശീലമായിട്ടാണ് നെഞ്ചിലെ രോമം ഇഷ്ടപ്പെടാത്ത സ്ത്രീകള്‍ അതിനെ കാണുന്നത്. കൂടാതെ, പുരുഷന്റെ ശരീര വടിവുകള്‍ ഇത്തരം രോമകൂപങ്ങള്‍ മറക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.